തൃശൂര്‍ ബാലഗോകുലം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം ബിജെപി
സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: തൃശൂര്‍ ബാലഗോകുലം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ ഉദ്ഘാടനം ചെയ്തു. മഹാനഗര്‍ ഉപാദ്ധ്യക്ഷന്‍ രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ബാലഗോകുലം ദല്‍ഹി മുന്‍ അദ്ധ്യക്ഷന്‍ ഷണ്മുഖാനന്ദന് എന്നിവര്‍ പ്രഭാഷണം നടത്തി. ചിത്രരചന, വൈജ്ഞാനിക മത്സരം എന്നിവയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, ഐ ലളിതാംബിക, സംസാരിച്ചു. ജില്ലാകാര്യദര്‍ശി പ്രീതചന്ദ്രന്, ഉപാദ്ധ്യക്ഷ ഗീത മുകുന്ദന്, പി.വി.ഗോപി, പി.ചന്ദ്രശേഖരന്, സ്റ്റേറ്റ് ട്രഷറര്‍ നാരായണന്, മേഖല ട്രഷറര്‍ ഹരി എന്നിവര്‍ നേതൃത്വം നല്കി. ബിന്ദു ശശികുമാര്‍ സ്വാഗതവും എന്‍.വി.ദേവദാസ് വര്‍മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: