അബ്ദുള്‍ ഖലീല്‍
വടക്കെക്കാട്: ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഗുണ്ടയെ വടക്കെക്കാട് പോലീസ് വീട് വളഞ്ഞ് പിടികൂടി. വടക്കേക്കാട് പോലീസ് സ്റ്റേഷനു സമീപം വലിയകത്ത് അബ്ദുള്‍ ഖലീലിനെ(38)യാണ് വടക്കേക്കാട് എസ്ഐ മോഹിതിന്റെ നേതൃത്വത്തിലുള്ള പോലീസ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
യുവമോര്‍ച്ച നേതാവ് മണികണ്ഠന് പെരിയമ്പലത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും കളമശ്ശേരിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഖലീല്‍.
ആദ്യവിവാഹത്തില്‍ മൂന്നുമക്കളുള്ള ഖലീല്‍ ഭാര്യയോടൊപ്പം താമസിക്കുമ്പോള്‍ തന്നെ അനുജ എന്ന വിദ്യാര്‍ത്ഥിനിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു.
വിവാഹം ചെയ്യാമെന്ന ഉറപ്പിന്മേല് മതം മാറ്റി കൂടെ താമസിപ്പിച്ചു. ഇതിനിടെ അനൂജ ആത്മഹത്യ ചെയ്തതായി പറയുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ തലമുണ്ഡനം ചെയ്ത നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഏറെ വിവാദമായ ഈ സംഭവത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഖലീലിനെ അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ഖലീല്‍ പുന്നയൂര്‍ക്കുളം ചമ്മനൂരിലെ ഭര്‍തൃമതിയായ യുവതിയെ പരിചയപ്പെട്ട് കൂടെ താമസിപ്പിച്ചു കഴിഞ്ഞ ദിവസം ആദ്യഭാര്യയും മക്കളും താമസിക്കുന്നിടത്ത് ഈ യുവതിയുമായി താമസിക്കാനെത്തി. ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറഅറ ഭാര്യ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖലീലിനെ അറസ്റ്റ് ചെയ്തത്. ഒന്നില്‍കൂടുതല്‍ യുവതികളുമായി നിരന്തരം അടുപ്പം പുലര്‍ത്തിയിരുന്ന ഇയാള്‍ക്ക് മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: