മരുഭൂമിയല്ല നാം, നമ്മുടെ മക്കളാല്‍
അതിമാനവര്‍ക്കപ്പുറം വളരേണ്ടവര്
ജലമില്ലയെങ്കില് ജനമന്ധരാം
ജലമപമാനിതമാകില് നരകമാം
ഡി. വിനയചന്ദ്രന് .
ഭഗീരഥന്റെ കഥ പുരാണത്തിലാണ്. ആകാശത്ത് നിന്ന് ഗംഗയെ ഭൂമിയിലും പാതാളത്തിലുമൊഴുക്കിയ ആ കഥ ആവേശമാണ്. കരുത്തിന്റെയും കഠിനപരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കര്‍ത്തവ്യത്തിന്റെയും പ്രതീകം. നാടിന്റെ നന്മയ്ക്കും വംശപരമ്പരയ്ക്ക് മോക്ഷത്തിനും സൂര്യവംശ രാജാവ് ചെയ്തത് ചരിത്രമാകുകയായിരുന്നു.
ഏറെക്കുറെ സമാനതകളോടെ ചരിത്രം ആവര്‍ത്തിക്കുകയെന്നത് കാലത്തിന്റെ സ്വഭാവവുമാണല്ലോ.
കരുത്തിന്റെ കാര്യത്തില്‍ ഹരിയാനക്കാര്‍ മുന്‍നിരക്കാരാണ്. ഹരിയാനയ്ക്ക് കരുക്ഷേത്രത്തിന്റെ ചരിത്ര സ്വത്തുണ്ട്. സംഹാരയുദ്ധത്തിന്റെ ഭൂമിയില്‍ നിന്ന് സൃഷ്ടിയുടെ ശുഭ വാര്‍ത്തകളാണിപ്പോള്‍. ജലത്തിന്റെ വില ഏറെ അറിയാവുന്നവര്‍ക്ക് ഹരിയാനയുടെ ഇന്നത്തെ ശ്രമങ്ങളെ ഏറെ പിന്തുണയ്ക്കാന്‍ തോന്നും.
നദികളെ നമസ്ക്കരിക്കുന്ന സംസ്കാരം സംഭാവന ചെയ്ത സ്തുതി ഇങ്ങനെ-
ഗംഗേ യമുനേചൈവ,
ഗോദാവരി സരസ്വതി
നര്‍മ്മദാ,സിന്ധു,കാവേരി
തീര്‍ത്ഥേസ്മിന്‍
സന്നിധിം കുരു:
ഈ ജലവന്ദനത്തിലെ സപ്തനദികളില്‍ ആറെണ്ണം ശോഷിച്ചെങ്കിലും ശേഷിക്കുന്നു. പക്ഷേ സരസ്വതി എവിടെ? പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി അന്വേഷിക്കുന്നുണ്ട്. കണ്ടെത്താത്തതിനാല്‍, അത് കാവ്യഭാവനയായി തള്ളുക പോലും ചെയ്തു. പക്ഷേ, ശാസ്ത്രം വളര്‍ന്നപ്പോള്‍ സരസ്വതി സങ്കല്പമല്ലെന്ന് തെളിഞ്ഞു. പക്ഷേ കണ്ടെത്താന്‍ ആരും മുതിര്‍ന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും നടന്ന ഗവേഷണങ്ങളും നിരീക്ഷണങ്ങളും വെറും പഠനങ്ങളായി മാത്രം പരിഗണിക്കപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ സരസ്വതിയെ പ്രത്യക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങളില്‍ ഉറച്ച ചുവടുവെപ്പും ഉജ്ജ്വല നേട്ടവും.
ഹരിയാനയില്‍, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ 500 കോടി രൂപ, സരസ്വതി നദി കണ്ടെത്താനും പോഷിപ്പിക്കാനുമായി നീക്കിവച്ചു. കഴിഞ്ഞദിവസം സരസ്വതി നദിയുടെ മറഞ്ഞുപോയ ഒഴുക്കുവഴിയിലൂടെ കൃത്രിമമായി ജലമൊഴുക്കി. പരീക്ഷണമായിരുന്നു അത്. ദാനം ചെയ്ത് നേടുകയെന്ന ധര്‍മ്മനീതിയും അതിലുണ്ട്.
വാമനാവതാരത്തിനൊരുങ്ങുമ്പോള് കമണ്ഡലുവിലെ തീര്‍ത്ഥം കൊണ്ട് വിഷ്ണുവിനെ ബ്രഹ്മാവ് കാല്കഴുകിച്ചപ്പോഴാണ് ആകാശത്തുനിന്ന് ഗംഗ പിറന്നതെന്നാണ് പുരാണ സങ്കല്പം. ഭഗീരഥന് ഭൂമിയിലേക്ക് ഒഴുക്കിയ ഗംഗ ജഹ്നുമഹര്ഷിയില് അപ്രത്യക്ഷനായി. പിന്നീട് ചെവിയിലൂടെ പുറത്തുവന്നുവെന്നാണല്ലോ കഥ. ‘തീര്‍ത്ഥകണം ഉരിമണലിലെന്നപോലെ’ സരസ്വതി ഉള്വലിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്, കാരണമെന്തായാലും.
ഹരിയാന സര്‍ക്കാര്‍ സരസ്വതിയുടെ ഒളിഞ്ഞിരിക്കുന്ന വഴി കണ്ടെത്തി. അതിലൂടെ കഴിഞ്ഞദിവസം 100 ചതുരശ്ര ഘനയടി ജലം ഒഴുക്കിവിട്ടു. പരീക്ഷണമാണ്. ഫലിച്ചാല്‍ വന്‍വിജയമാണ്. നദി വീണ്ടും സമൃദ്ധമായി ഒഴുകിയാല്‍, അടഞ്ഞുപോയ ഞരമ്പുകളിലേക്ക് പുതുജലമെത്തുമ്പോള് ഒന്നു പിടഞ്ഞുണരാന്‍ നദിക്കായാല് അതൊരു വലിയ കുത്തൊഴുക്കാകും. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്ക് വലിയ മെച്ചമാകും. ദല്‍ഹി പോലെ ഹരിയാനയുടെ കാരുണ്യത്തില്‍ വെള്ളം കുടിച്ചു കഴിയുന്നിടങ്ങള്ക്കും ആശ്വാസമാകും.
കടലില്‍ കായം കലക്കും പോലെയാണീ സംരംഭമെന്ന ആക്ഷേപങ്ങളുമുണ്ട്. പക്ഷേ, കഠിനമായ എതിര്‍പ്പുമില്ല. ഗംഗ ശുചീകരിക്കാന്‍ 2000 കോടിയിലേറെ മുടക്കിയിട്ട് ഒരു ഫലവും കാണാനില്ലെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. പക്ഷേ ഗംഗയുടെ ദയനീയ സ്ഥിതി അറിയാവുന്നവര്‍ക്ക് ശുദ്ധീകരണത്തിന് അതിന്റെ എത്രയെത്ര ഇരട്ടി വേണ്ടിവരുമെന്ന് ബോധ്യമുണ്ട്. ജലയുദ്ധത്തിന്റെ കാഹളം പേടിച്ചു കഴിയുന്നവര്‍ക്ക് സരസ്വതി പോലൊരു നദിയുടെ പുനര്ജന്മ വാര്‍ത്ത ഏറെ ആശ്വാസം നല്കുമല്ലോ.
സരസ്വതീ നദിയുടെ മാര്‍ഗ്ഗമെന്ന് ഗവേഷകര്‍ കണ്ടെത്തിയ പ്രദേശത്ത് കുഴല്‍ക്കിണറുകളില്‍ ശുദ്ധജലം കിട്ടിയതാണ് ഇപ്പോള്‍ ഈ പരീക്ഷണ പദ്ധതിക്ക് കാരണമായത്. യമുനാ നഗറിലെ മുസ്തഫാബാദിലായിരുന്നു ‘സരസ്വതീ മുഖം’ കണ്ടെത്തിയത്. അത് 8,500 പേര് പാര്‍ക്കുന്ന സ്ഥലമാണ്. പ്രദേശത്ത് സര്‍ക്കാര്‍ പദ്ധതി തുടങ്ങി. ജനങ്ങള്‍ സഹകരിക്കുന്നു. മുസ്തഫാബാദ് ഇപ്പോള്‍ സരസ്വതി നഗറാണ്. പേരു മാറ്റത്തില്‍ നേരിയ പ്രതിഷേധം പോലുമുണ്ടായില്ല.
ഹരിയാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കൂമയൂണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. വൈദ്യയോട് ഇക്കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി നിര്‍ദ്ദേശിച്ചിരുന്നു. വൈദ്യയുടെ നേതൃത്വത്തിലുള്ള കര്‍മ്മ സംഘത്തിന്റെ ആദ്യ റിപ്പോര്‍ട്ട് അനുകൂലമാണ്. കൂടുതല്‍ പഠനം നടക്കുകയാണ്. പാര്‍ലമെന്റില്‍ പരീക്ഷണം പരാമര്‍ശമായി.
സരസ്വതിയുടെ കണ്ടെത്തലിന് ബജറ്റില്‍ പണം നീക്കിവയ്ക്കണമെന്ന് എംപിമാര്‍ അഭ്യര്‍ത്ഥിച്ചു. രാജസ്ഥാന്, സരസ്വതി നദിയുടെ കാര്യത്തില്‍ ആവുന്നതെല്ലാം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സരസ്വതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്ന് 2014ല്‍ പാര്‍ലമെന്റില്‍ എംപി രത്തന്‍ കടാരിയ ആവശ്യപ്പെട്ടിരുന്നു.
പരീക്ഷണം വിജയിച്ചാല്‍ അത് വിപ്ലവമാകും. നവഭഗീരഥ പ്രയത്നം അങ്ങനെയൊരു ഫലം നല്കിയാല് മരുരാജ്യങ്ങള്ക്ക് എണ്ണ നല്കിയനുഗ്രഹിച്ച ഭൂമിയുടെ ജലവൈഭവമായിരിക്കും ഭാരതത്തിന് ലഭിക്കുക. കാര്‍ഷിക-വ്യവസായ സമൃദ്ധിയിലേക്കുള്ള വമ്പിച്ച കുതിപ്പിന് സഹായകമാകും സരസ്വതിയുടെ വരവ്. മാത്രമല്ല, സാംസ്കാരിക ചരിത്ര ഭൂപടം തന്നെ മാറ്റിവരയ്ക്കും സരസ്വതിയൊഴുക്ക്. അതു തന്നെയാണ് ഒരുപക്ഷേ, ചിലര്‍ക്കെങ്കിലും ഉറക്കം കെടുത്തുന്നതും.
2002-ന് ശേഷം സംഭവിച്ചതെന്ത്
സരസ്വതി നദിയുടെ പുനരുദ്ധാരണത്തിന് മോദി സര്‍ക്കാര്‍ വരും മുമ്പേ പ്രയത്നം തുടങ്ങിയിരുന്നു. 2002 ല്‍ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാര്‍, അന്നുതന്നെ സാംസ്കാരിക വകുപ്പ് മന്ത്രി ജഗ്മോഹന്റെ തീരുമാന പ്രകാരം ഉന്നതതല സമിതിയെ നിയോഗിച്ചു. 36 മാസത്തിനുള്ളില്‍, ‘സരസ്വതി കണ്ടെത്തല്‍ പദ്ധതി’ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചത്. പക്ഷേ 2004 ല്‍ യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി റദ്ദാക്കി. ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് മേല്‍നോട്ടം.
സരസ്വതി ‘പുണ്യനദി’യായതിനാലായിരിക്കുമോ യുപിഎ പദ്ധതി ഉപേക്ഷിച്ചത്? ശരിയാണ്, സരസ്വതി നദിക്കാര്യത്തില് ഗവേഷകരും നിരീക്ഷകരും വിരുദ്ധാഭിപ്രായക്കാരാണ്. പക്ഷേ, അത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ വേണം നിര്‍ണായക തീരുമാനമെടുക്കാനും അന്തിമ വിധി പറയാനും.
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ജലസമൃദ്ധിക്കുതകുന്നതാവും നീരൊഴുക്കുള്ള സരസ്വതി കണ്ടെത്തിയാല്‍.
എന്നിരിക്കെ എന്തുകൊണ്ട് എന്‍ഡിഎ സര്‍ക്കാരിന്റെ പദ്ധതി യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചു. വിചിത്രമാണ് ഇത്തരം നടപടികള്‍. സരസ്വതി കെട്ടുകഥയാണെന്ന് എഴുതിത്തള്ളുന്നവര്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള് ഏറെയുണ്ടെന്നാണ് കരുതേണ്ടത്. ഒരുപക്ഷേ, സാംസ്കാരികതയുടെ ഇതുവരെ എഴുതി വച്ചിട്ടുള്ള ഔദ്യോഗിക ചരിത്രങ്ങള്‍ പോലും തിരുത്തേണ്ടിവരും. കെട്ടുകഥയെന്ന് തള്ളിക്കളഞ്ഞ ശാസ്ത്രബുദ്ധികളില് ചിലരുടെ കണ്ടെത്തലുകള്‍ക്ക് ആധാരം നഷ്ടപ്പെടാം.
പക്ഷേ, ജീവികുലം നിലനില്ക്കാനാധാരമായ വെള്ളം കിട്ടുമെങ്കില്‍ ചില ചരിത്രങ്ങള്‍ തിരുത്തി ശരിയാക്കുന്നതില്‍ തെറ്റില്ലല്ലോ. അതെ ദുരൂഹമാണ്, ചിലരുടെ ചില പ്രവൃത്തികള്‍ എക്കാലത്തും.
സരസ്വതിയെന്ന സര്‍വവ്യാപി
സരസ്വതിയെന്നാല്‍ എല്ലായിടത്തും വ്യാപിക്കുന്നവള്‍ എന്നര്‍ത്ഥം. സരസ്വതിയെ പുണ്യനദിയായി വിശ്വസിക്കുന്നവര്‍ പൂജിക്കുന്നുമുണ്ട്. ഋഗ്വേദ കാലത്ത് സരസ്വതി നദിയുണ്ടായിരുന്നു.
1500 മുതല്‍ 5000 വരെ കാലപ്പഴക്കം പലരും പറയുന്ന ഋഗ്വേദത്തിലും മഹാഭാരതത്തിലും സരസ്വതി നദിയെക്കുറിച്ച് പറയുന്നു. ‘ദ ലോസ്റ്റ് റിവര്‍: ഓണ്‍ ദ ട്രയല്‍ ഓഫ് ദ സരസ്വതി’ എന്ന പുസ്തകത്തില്‍ മിഷേല്‍ ഡാനിനോ സരസ്വതി നദിയുടെ നിരവധി തെളിവുകള്‍ നിരത്തുന്നു. സാറ്റലൈറ്റ് ചിത്രം, കാര്‍ബണ്‍ ഡേറ്റിങ്, ഭൂനിരീക്ഷണം തുടങ്ങിയ അതിശാസ്ത്രീയ പരിശോധനകളുടെ ഫലവും അടിസ്ഥാനമാക്കി ഡാനിനോ വിശദീകരിക്കുന്നത്, വരണ്ടുപോയ ഖഗ്ഗാര്‍-ഹാക്ര നദി തന്നെയാണ് സരസ്വതിയെന്നാണ്. ഹാരപ്പന്‍ കാലത്തിന്റെ ചരിത്രം കണ്ടെത്തല്‍ ഈ നദിയെ ആധാരമാക്കിയാണ്.
സരസ്വതിയുണ്ടെന്ന വാദക്കാര്‍ നിരീക്ഷിക്കുന്നത്, ഖഗ്ഗാറില്‍ തുടങ്ങി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, ഇപ്പോള്‍ പാക്കിസ്ഥാനിലായ ചോലിസ്ഥാന്‍ എന്നിവിടങ്ങളെ സമൃദ്ധമാക്കിയിരുന്നുവെന്നാണ്. എഎസ്ഐ പല സ്ഥലങ്ങളില്‍ നദി കണ്ടെത്താന്‍ പര്യവേഷണങ്ങള്‍ നടത്തി. 150 അടി താഴ്ചയില്‍ സരസ്വതി ഒഴുകുന്നുവെന്നാണ് നിഗമനങ്ങള്‍.
ചിലര്‍ വാദിക്കുന്നത് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള ഹെല്‍മാന്ദ് നദിയാണ് സരസ്വതിയെന്നാണ്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന് ഡോ. മായാങ്ക് മാഹിയയുടെ അഭിപ്രായത്തില്‍, ‘യമുനയ്ക്കും സത്ലജ് നദിക്കും ഇടയില്‍ ഒരു നദിയുണ്ടായിരുന്നു. അത് ഭാരതത്തില്‍ ഖഗ്ഗാറും ഇപ്പോള്‍ പാക്കിസ്ഥാന് പ്രദേശത്ത് ഹാക്രയുമായി അറിയപ്പെടുന്നു. സാറ്റലൈറ്റ് സര്‍വേകളില്‍ അങ്ങനെയൊരു വലിയ നദിയുണ്ടായിരുന്നുവെന്നോ ഉണ്ടാകാനിടയുണ്ടെന്നോ വ്യക്തമാകുന്നു.’
ഹരിയാനയിെല യമുനാ നഗറില്‍ കുഴല്‍ക്കിണറിന് കുഴിച്ചപ്പോള്‍
കണ്ടെത്തിയ ഈ ജലസമൃദ്ധിയാണ് സരസ്വതി പദ്ധതി സക്രിയമാക്കിയത്
സരസ്വതിയെന്ന സര്‍വവ്യാപി
സരസ്വതിയെന്നാല്‍ എല്ലായിടത്തും വ്യാപിക്കുന്നവള്‍ എന്നര്‍ത്ഥം. സരസ്വതിയെ പുണ്യനദിയായി വിശ്വസിക്കുന്നവര്‍ പൂജിക്കുന്നുമുണ്ട്. ഋഗ്വേദ കാലത്ത് സരസ്വതി നദിയുണ്ടായിരുന്നു. 1500 മുതല്‍ 5000 വരെ കാലപ്പഴക്കം പലരും പറയുന്ന ഋഗ്വേദത്തിലും മഹാഭാരതത്തിലും സരസ്വതി നദിയെക്കുറിച്ച് പറയുന്നു. ‘ദ ലോസ്റ്റ് റിവര്‍: ഓണ്‍ ദ ട്രയല്‍ ഓഫ് ദ സരസ്വതി’ എന്ന പുസ്തകത്തില്‍ മിഷേല്‍ ഡാനിനോ സരസ്വതി നദിയുടെ നിരവധി തെളിവുകള്‍ നിരത്തുന്നു.
സാറ്റലൈറ്റ് ചിത്രം, കാര്‍ബണ്‍ ഡേറ്റിങ്, ഭൂനിരീക്ഷണം തുടങ്ങിയ അതിശാസ്ത്രീയ പരിശോധനകളുടെ ഫലവും അടിസ്ഥാനമാക്കി ഡാനിനോ വിശദീകരിക്കുന്നത്, വരണ്ടുപോയ ഖഗ്ഗാര്‍-ഹാക്ര നദി തന്നെയാണ് സരസ്വതിയെന്നാണ്. ഹാരപ്പന്‍ കാലത്തിന്റെ ചരിത്രം കണ്ടെത്തല്‍ ഈ നദിയെ ആധാരമാക്കിയാണ്.
സരസ്വതിയുണ്ടെന്ന വാദക്കാര്‍ നിരീക്ഷിക്കുന്നത്, ഖഗ്ഗാറില്‍ തുടങ്ങി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, ഇപ്പോള്‍ പാക്കിസ്ഥാനിലായ ചോലിസ്ഥാന്‍ എന്നിവിടങ്ങളെ സമൃദ്ധമാക്കിയിരുന്നുവെന്നാണ്. എഎസ്ഐ പല സ്ഥലങ്ങളില്‍ നദി കണ്ടെത്താന്‍ പര്യവേഷണങ്ങള്‍ നടത്തി. 150 അടി താഴ്ചയില്‍ സരസ്വതി ഒഴുകുന്നുവെന്നാണ് നിഗമനങ്ങള്‍.
ചിലര്‍ വാദിക്കുന്നത് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള ഹെല്‍മാന്ദ് നദിയാണ് സരസ്വതിയെന്നാണ്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന് ഡോ. മായാങ്ക് മാഹിയയുടെ അഭിപ്രായത്തില്‍, ‘യമുനയ്ക്കും സത്ലജ് നദിക്കും ഇടയില്‍ ഒരു നദിയുണ്ടായിരുന്നു.
അത് ഭാരതത്തില്‍ ഖഗ്ഗാറും ഇപ്പോള്‍ പാക്കിസ്ഥാന് പ്രദേശത്ത് ഹാക്രയുമായി അറിയപ്പെടുന്നു. സാറ്റലൈറ്റ് സര്‍വേകളില്‍ അങ്ങനെയൊരു വലിയ നദിയുണ്ടായിരുന്നുവെന്നോ ഉണ്ടാകാനിടയുണ്ടെന്നോ വ്യക്തമാകുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: