ഇരിങ്ങാലക്കുട: ശ്രീരാമകൃഷ്ണപരമഹംസര്‍ സ്വാമി വിവേകാനന്ദനെ കണ്ടെത്തിയപ്പോള്‍ ലോകം പരമഹംസരെ കാണുകയായിരുന്നു വെന്ന് ഡോ.രാജീവ് ഇരിങ്ങാലക്കുട. ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തേയും നവോത്ഥനത്തിലേക്കു നയിച്ചത് ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശമാണ്. ഭക്തന്മാര്ക്കിടയില് ജാതിയില്ല എന്ന ശ്രീരാമകൃഷ്ണസൂക്തം പ്രചരിച്ചതിന്റെ ഫലമായണ് ആധുനിക കേരളത്തില്‍ സനാതനധര്‍മ്മം അപചയങ്ങളില്‍ നിന്നും സമരക്ഷിക്കപ്പെട്ടതെന്ന് ഡോ.രാജീവ് ഇരിങ്ങാലക്കുട അപിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട വേദാംഗ ജോതിഷപരിഷത്തില് നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജീവ് ഇരിങ്ങാലക്കുട രചിച്ച ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവചരിത്രം നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രന്‍സിപ്പാള്‍ ഇ.അപ്പുമേനോന്‍ പ്രകാശനം ചെയ്തു. ആചാര്യ സേതുമാധവന്, സുന്ദരേശന് അഗസ്ത്യപുരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: