കൊടുങ്ങല്ലൂര്‍: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുറിസ്ഥാപനം അടച്ചുപൂട്ടി. മേത്തല കീഴ്ത്തളിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കുരിവേലിമറ്റം ചിട്ടീസ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. മേഖലയിലെ നൂറുകണക്കിനാളുകള്‍ ഇവിടെ ചെറുതും വലതുമായ സംഖ്യക്ക് ചിട്ടിചേര്ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പരാതിക്കാരനാണെന്നുപറഞ്ഞ് നിക്ഷേപകരില്‍ നിന്നും പാസ്ബുക്കുകള്‍ വാങ്ങിച്ചതായും നിക്ഷേപകര്‍ പറയുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഓഫീസ് തുറക്കാതിരുന്നതുമൂലം ഹെഡ്ഓഫീസുമായി ബന്ധപ്പെട്ടവര്‍ക്ക് നിരാശയായിരുന്നു ഫലം. നിക്ഷേപകരില്‍ ചിലര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതായി അറിയുന്നു. ഇന്നലെ ചിട്ടി ഓഫീസ് തുറന്ന ഒരു സംഘം ആളുകള്‍ കമ്പ്യൂട്ടര്‍, ഫര്‍ണീച്ചര്‍ മുതലായവ കൈക്കലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: