ചാലക്കുടി: കൊരട്ടി പോളിടെക്നികില്‍ എന്‍.സി.സി യുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടേയും എന്‍.സി.സിയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
കഴിഞ്ഞ ആറ് മാസമായി അദ്ധ്യാപകനെ നിയമിക്കാത്ത കാരണമാണ് പ്രവര്‍ത്തനം നിലക്കുവാന്‍ കാരണം. യോഗ്യരായ അദ്ധ്യാപകരം നിയമിക്കാതിരിക്കുന്നതാണ് പ്രശ്നമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.രണ്ട് അദ്ധ്യാപകരുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും എന്‍.സി.സി.ജില്ലാ കേന്ദ്രം അദ്ധികൃതര്‍ യോഗത്യയില്ലെന്ന് കാണിച്ച് ഈ അദ്ധ്യാപകരെ നിയമിക്കാന്‍ തയ്യാറായില്ല.എന്നാല്‍ യോഗര്യായ നിരവധി അദ്ധ്യാപകര്‍ ഇവിടെ ഉണ്ടായിട്ടും അവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറുകുന്നില്ലെന്നും പറയുന്നു.അദ്ധ്യാപകരും,പ്രിന്‍സിപ്പലും തമ്മിലുള്ള ചില പ്രശ്നങ്ങളാണ് ഇതിന് കാരണമായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എന്‍.സി.സിയുടെ പ്രവര്‍ത്തനം അദ്ധ്യാപകരുടെ കിടമത്സരം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടവരും.ദേശീയ ബോധുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുകയെന്നതാണ് എന്‍.സി.സിയുടെ ലക്ഷ്യം.വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ജോലികള്‍, ആര്‍മി,പോലീസ് ,തുടങ്ങിയ ജോലികള്‍ക്കും ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ് എന്‍.സി.സി പ്രവര്‍ത്തകര്‍ ക്ക്.എന്‍.സി.സി.യുടെ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിച്ചാല്‍ വീണ്ടും ആരംഭിക്കുക എളുപ്പമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതിനാല്‍ എത്രയും വേഗം യോഗര്യയായ അദ്ധ്യാപകരെ നിയമിച്ച് എന്‍.സി.സിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.ഈ ആവശ്യം അംഗീകരിക്കുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.സമരം എബിവിപി ജില്ലാ കണ്‍വീനര്‍ വി.ആര്.അജിത് ഉദ്ഘാടനം ചെയ്തു. എബിവിപി യൂണിറ്റ് പ്രസിഡന്റ് ഗോകുല്‍ ഗോപി,എന്‍.സി.സി.പ്രവര്‍ത്തകരായ അമല്‍.സി.ടി,ഗോവിന്ദ് .കെ.എ എന്നീ മൂന്ന് വിദ്യാര്‍ത്ഥികളാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.മൂന് കോളേജ് യൂണിയന് ചെയര്മാന് കെ.സി.മിഥുന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: