മടക്കിമല : ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. മടക്കിമലയില്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സൗകര്യങ്ങളുണ്ടെങ്കിലും മതിയായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ല എന്നതാണ് കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവ് റിപ്പോര്ട്ടുചെയ്യിക്കുക എന്നതായിരുന്നു ആദ്യ നടപടി. 300 ഡോക്ടര്‍മാരുടെ ഒഴിവാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. റാങ്ക്ലിസ്റ്റില് നിന്നും നിയനമ ശുപാര്‍ശയും അയച്ചു. എന്നാല്‍ ഇതില്‍ പകുതിപേരും ജോലിയില്‍ പ്രവേശിച്ചതിനുശേഷം അവധിയെടുത്ത് വിദേശത്തും മറ്റു പഠനങ്ങള്‍ക്കും ഗവേഷണത്തിനും പോവുകയാണുണ്ടായത്. ഇതോടെ ഡോക്ടര്‍മാരുടെ കുറവ് നികത്താനുള്ള ശ്രമങ്ങള്‍ക്ക് ചെറിയ തിരച്ചടിയായി. ഇത് നോരിടാന്‍ പി.ജി. കോഴ്സില്‍ പ്രവേശനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് കോഴ്സിന് ശേഷം മൂന്ന് വര്‍ഷക്കാലം നിര്‍ബന്ധിത ഗ്രാമീണ സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. ആദ്യം ചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും എതിര്പ്പുനേരിട്ടെങ്കിലും പിന്നീട് ഇതെല്ലാം അവരും ഉള്‍ക്കൊണ്ടു. ഇനി വയനാട്ടിലേക്കും മറ്റും ഇത്തരത്തിലുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കേളേജ് വരുമ്പോള്‍ കൂടുതല്‍ തസ്തികയും വേണം. ധനകാര്യ വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. ഇതെല്ലാം നേടിയെടുക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തവുമാണ്. ഇതിനെല്ലാം ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ ടിച്ചര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായരീതിയലാണ് മെഡിക്കല്‍ കോളേജിന്റെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. നിലവില്‍ കേരളത്തില്‍ മെഡിക്കല്‍ ടൂറിസമെന്നതിന്റെ മറവില്‍ മസാജ് പാര്‍ലറുകള്‍ പോലെയുള്ളവയാണ് പെരുകുന്നത്. ഇതിനും കൂടി മാറ്റമുണ്ടാകണം.
സി.കെ.ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ മാരായ ഒ.ആര്.കേളു, ഐ.സി.ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ എം.വി.ശ്രോയാംസ്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, മുന്‍സിപ്പല്‍ ചെയര്മാന്മാരായ സി.കെ.സഹദേവന്, വി.ആര് പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണമുഖന്‍, ലതാശശി, കെ.ദിലീപ് കുമാര്‍, പ്രീതരാമന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശദേവി, മെഡിക്കല്‍ കേളോജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: