സാബു
ഇരിങ്ങാലക്കുട : സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചും, പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടും നടന്ന സാബുവിന് (അമ്പാടി) ഇനി ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ സുമനസ്സുകളുടെ കാരുണ്യം വേണം. കാട്ടൂര്‍ എസ്.എന്‍.ഡി.പി പരിസരത്ത് താമസിക്കുന്ന തെങ്ങും പുള്ളി വീട്ടില്‍ പരേതനായ വിജയന്റെ മകന് സാബു (അമ്പാടി) ആണ് ഇരുവൃക്കകളും തകരാറിലായതുമൂലം ജീവിതം വഴിമുട്ടിയിരിക്കുന്നത്. വൃക്കകള്‍ മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനു വേണ്ടി വരുന്ന ഏകദേശം 20 ലക്ഷം രൂപ ഈ കുടുംബത്തിന് താങ്ങാവുന്നതിലുമധികമാണ്. ചെറുപ്പത്തിലെ അച്ഛന് നഷ്ടപ്പെട്ട സാബു, അമ്മയുടെ ഏക ആശ്ര.മാണ്.ബിരുദാനന്തര ബിരുദധാരിയായ സാബു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. സാബുവിന് ഡയാലിസിസ്സ് അടക്കമുള്ള ചികിത്സകള്‍ മൂലം ഇപ്പോള്‍ ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ എം.പി സി.എന്‍ ജയദേവന്, എം.എല്‍. എ പ്രൊഫ. കെ.യു അരുണന് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റ് മനോജ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ ഉദയപ്രകാശ്, എന്നിവര്‍ രക്ഷാധികാരികളായും, കാട്ടുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ ടി.വി ലത കണ്‍വീനറായും ബ്ലോക്ക് മെമ്പര്‍ വി.എം കമറുദ്ദീന് ട്രഷററായും ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചികിത്സാസഹായ സമിതി കാട്ടൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 0033053000106070, കഎടഇ:ടകആഘ00033
പ്രതികരിക്കാൻ ഇവിടെ എഴുതുക: