വലപ്പാട്: ആനവിഴുങ്ങിയില്‍ പന്ത്രണ്ട് വയസ്സുള്ള ദളിത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ വൃദ്ധനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശി പുരയാത്ത് പറമ്പില്‍ കുഞ്ഞുമുഹമ്മദ് (65) ആണ് അറസ്റ്റിലായത്. ആനവിഴുങ്ങിയില്‍ രണ്ടാം ഭാര്യയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകട നടത്തിവരുന്നയാളാണ് കുഞ്ഞുമുഹമ്മദ്. കടയില്‍ വന്നിരുന്ന ഒരു പെണ്‍കുട്ടിയാണ് രക്ഷിതാക്കള്‍ക്കൊപ്പം കുഞ്ഞുമുഹമ്മദിനെതിരെ വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടെയാണ് മറ്റു രണ്ടുപെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട സിഐ സി.ആര്.സന്തോഷ്, എസ്ഐ പി.ജി.മധു, അഡീ.എസ്ഐ ടി.ആര്.രാമകൃഷ്ണന്, ഗ്രേഡ് എസ്ഐ ദിലീപ്കുമാര്, സിപിഒ സിന്ധു, ഹോം ഗാര്‍ഡ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: