കൊരട്ടിയില്‍ വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചുണ്ടായ അപകടങ്ങള്‍
ചാലക്കുടി: ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടിയിടി നിത്യസംഭവമാകുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കൊരട്ടി പോലീസ് സ്റ്റേഷന് സമീപത്തായി 11 കാറുകള്‍ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. േദശീയപാതയില്‍ ഒരു വരി ഗതാഗരതം കുറെ നേരം തടസപ്പെട്ടു.വിവിധ തരത്തിലുള്ള കാറുകള്ക്ക്അപകടത്തില് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്,കൊരട്ടി ജംഗ്ഷനിലെ സിഗ്നല്‍ കഴിഞ്ഞ് വാഹനങ്ങള്‍ റോഡിന്റെ വലതു വശത്ത് കൂടി അമിത വേഗതയില്‍ പോകുമ്പോള്‍ മുന്നില്‍ പോകുന്ന വാഹനം ഒന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോളാണ് അപകടം ഉണ്ടാക്കുന്നത്.ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ചാലക്കുടി പാലത്തിന് സമീപത്തായി നാല് കാറുകള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിരുന്നു.ഇത്തരത്തിലുള്ള അപകടങ്ങള്‍ ഈ ഭാഗത്ത് വര്‍ദ്ധിച്ചു വരികയാണ്. സിഗ്നല്‍ കഴിഞ്ഞ് പിന്നെ വാഹനങ്ങള്‍ അമിത വേഗതയില്‍ റോഡിന്റെ വലത്ത് വശത്ത് കൂടി പോകുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: