ചാലക്കുടി:മലക്കപ്പാറ അരേക്കാപ്പ് കോളനിയിലെ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ യുവാവിനെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ എം.കെ.കൃഷ്ണനവും സംഘവും അറസ്റ്റ് ചെയ്തു.എറണാകുളം കട്ടമ്പുഴ ഉറിയംപെട്ടി കോളനിയിലെ അശോകന് (23)ആണ് അറസ്റ്റിലായത്.
മൂന്ന് മാസം മുന്‍പാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഉറിയംപെട്ടി കോളനിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഒരു മാസത്തിന് ശേഷം അശോകനും അയാളുടെ ഭാര്യയും ചേര്‍ന്ന് കോളനിയിലെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് പോലീസ് സംഘം ഉറിയം പെട്ടിയിലെത്തിയപ്പോള്‍ അശോകന് കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉള്‍ക്കാട്ടില്‍ നിന്നും പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ മലക്കപ്പാറ എസ്.ഐ.ശ്രീകുമാര്‍, എഎസ്ഐമാരായ ടി.ബി മുരളീധരന്, കെ.ജെ.ജോണ്സണ്, സീനിയര്‍ സിപിഒമാരായ പി.സുധീര്‍,ജെയ്സണ്‍,സിപിഒമാരായ വി.യു.സില്‍ജോ,പി.ഡി.പ്രദീപ്,വുമണ്‍ സിപിഒ ഷീജ കെ.ടി.എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: