പാവറട്ടി: ഏങ്ങണ്ടിയൂരില്‍ അഞ്ചാംകല്ലില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറിയിടിച്ച് ഇലവന് കെ വി ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ച നാലരയോടെ അഞ്ചാംകല്ലില്‍ സെന്ററിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ടൈല്‍ കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച ലോറി സമീപമുള്ള കൂറ്റന്‍ ബദാം മരത്തിലും സമീപത്തെ കെട്ടിടത്തിലും ഇടിച്ചാണ് നിന്നത്. ലോറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ എറണാകുളം സ്വദേശി ജോസഫ് പരിക്കേല്ക്കതെ രക്ഷപ്പെട്ടു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥപിച്ചിരുന്ന നാല് വൈദ്യുതി പോസ്റ്റുകള്‍ സമീപത്തെ കെട്ടിടത്തിന്റെ മേള്‍ക്കൂര, ബദാം മരം അടങ്ങിയവ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: