തൃശൂര്‍: കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ആഗസ്റ്റ് 17 (ചിങ്ങം 1) മുതല്‍ ഒരാഴ്ചക്കാലം കാര്ഷികവാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സി.ഡി.എസ്സുകളിലെ കര്‍ഷക സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ദിവസം പൊലിവ് ദിനമായും ആചരിക്കും. സംഘകൃഷി വകുപ്പുകളുടെ സംഗമം മികച്ച സംഘകൃഷി ഗ്രൂപ്പ്, മികച്ച പൊലിവ് എ.ഡി.എസ്.
മികച്ച ബലസഭ കൃഷി, മികച്ച മാസ്റ്റര്‍ ഫാര്‍മര്‍, മികച്ച എ.ഡി.എസ്. (ജെ.എല്‍.ജി.) എന്നിവരെ ആദരിക്കല്‍, കാര്‍ഷിക ഉല്‍പ്പന്ന പ്രദര്‍ശനം, ബയോ ഫാര്‍മസി ഉല്‍പ്പന്ന പ്രദര്‍ശനം, കര്‍ഷക സഹായ കേന്ദ്രങ്ങളിലെ യന്ത്രസാമഗ്രികളുടെ പ്രദര്‍ശനം, കാര്‍ഷിക ഗാനാലാപനം, കാര്‍ഷിക ക്വിസ് മത്സരം, പാചക മത്സരം എന്നീ പരിപാടികളാണ് പൊലിവ് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്നത്.
കൂടാതെ കാര്‍ഷിക സെമിനാറുകള്‍, പഞ്ചശീല കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പരമ്പരാഗത കര്ഷകന്, കൃഷി ഓഫീസര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാസ്റ്റര്‍ ഫാര്‍മര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ അനുഭവങ്ങള്‍ പങ്ക് വെക്കുന്നതിനും അവസരം ഒരുക്കും. വാരാചരണത്തിന്റെ ഭാഗമായി പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം, കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസ്സുകള്‍, മാലിന്യ സംസ്കരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, കര്‍ഷക സഹായ കേന്ദ്രം, ബയോഫാര്‍മസി പ്രചരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും.
പഞ്ചായത്തില്‍ ഒരു ദിവസം കുടുംബശ്രീ വാര്‍ഡ്തല സമിതി (എ.ഡി.എസ്.) യുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡിലെയും അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു പൊതുസ്ഥലം ശുചീകരിക്കാനും പരിപാടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: