Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിത്തിരപുരം സെക്ഷനില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ വന്‍ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 09:26 pm IST
in Idukki

അടിമാലി: റിസോര്‍ട്ട് ഉടമകളുമായി ഒത്തുകളിച്ച് മീറ്റര്‍ റീഡിങ്ങ് കുറച്ചുകാട്ടി ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിന്റെ ചിത്തിരപുരം സെക്ഷനുകീഴില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതിലും വ്യാപക തിരിമറി. അടിമാലി ഡിവിഷണല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് 15ഓളം കണക്ഷനുകള്‍ ഉപഭോക്താവിന് നല്‍കാതെ രേഖയില്‍ മാത്രം നല്‍കിയതായി കാണിച്ചിട്ടുളളത്.

ഒന്‍പത് പരാതികളില്‍ മഹസര്‍ തയ്യാറാക്കി കേസെടുത്തതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പുതിയ തട്ടിപ്പ് കൂടി പുറത്തായതോടെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയ്‌ക്ക് സാധ്യത. സെക്ഷന് കീഴിലുള്ള മാങ്കുളം പഞ്ചായത്തിലെ വനവാസി കോളനികളിലാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ വ്യാപക തിരിമറി കണ്ടെത്തിയത്. ബിപില്‍ വിഭാഗങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ മറവിലാണ് തിരിമറി. വനവാസി കോളനികളിലേക്ക് പോസ്റ്റ് വലിക്കുന്നതിന് ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. എന്നാല്‍ ഈ വിവരം ഉദ്യോഗസ്ഥര്‍ മറച്ച്‌വച്ച് ബിപിഎല്‍ അപേക്ഷകരോട് വന്‍ തുക കൈപ്പറ്റി. പണം നല്‍കിയവര്‍ക്ക് മുന്‍ഗണനാ ക്രമം മറികടന്ന് വൈദ്യുതി കണക്ഷന്‍ നല്‍കി. പണം നല്‍കാത്തവര്‍ക്ക് ബോര്‍ഡിന്റെ രേഖയില്‍ കണക്ഷന്‍ നല്‍കിയതായി രേഖയുണ്ടാക്കിയാണ് സെക്ഷന് കീഴില്‍ തിരിമറി നടത്തിയിരിക്കുന്നത്.

പണം നല്‍കാത്തവര്‍ക്ക് വിവിധ കാരണങ്ങള്‍ പറഞ്ഞ് കണക്ഷന്‍ നല്‍കുന്നത് നീട്ടികൊണ്ട് പോകുകയായിരുന്നു. കണക്ഷന്‍ നല്‍കാത്തവര്‍ക്കും വൈദ്യുതി മീറ്ററും, അനുബന്ധ സാധനങ്ങളും ബോര്‍ഡില്‍ നിന്നും വിതരണം ചെയ്തതായാണ് രേഖ. എന്നാല്‍ ഈ ഗുണഭോക്താക്കളുടെ വീടുകള്‍ വൈദ്യുതീകരിക്കുകയോ, മീറ്ററുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലന്ന് ഡിവിഷണല്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അടുത്തിടെ ഈ സെക്ഷനില്‍ നിന്നും ഇത്തരത്തില്‍ കണക്ഷന്‍ ലഭിക്കാത്ത ഉപഭോക്താവ് നല്‍കിയ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്.

പുതിയ കണക്ഷന്‍ നല്‍കുവാനുള്ള മീറ്റര്‍, കമ്പി തുടങ്ങിയ സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ മറിച്ച് വിറ്റതായും സൂചനയുണ്ട്. സംഭവം പുറത്തായതോടെ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സെക്ഷന് കീഴിലെ മറ്റ് പഞ്ചായത്തുകളിലും ഇത്തരത്തില്‍ പരാതി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. അടിമാലി ഡിവിഷനുകീഴില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയത് ചിത്തിരപുരം സെക്ഷനിലാണ്. മീറ്റര്‍ റീഡിങ്ങില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ ബോര്‍ഡിന് നഷ്ടം വരുത്തിയ സംഭവവും ഈ സെക്ഷനിലായിരുന്നു.

ഇതില്‍ കുറ്റക്കാരായ രണ്ട് സബ് എഞ്ചിനീയര്‍മാരെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് ഐ ജി കെ പത്മകുമാര്‍ കഴിഞ്ഞമാസം 26ന് ചിത്തിരപുരം സെക്ഷനില്‍ എത്തി രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഇവിടെ തന്നെ പുതിയ ക്രമക്കേടും പുറത്തുവന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.