ദുബായ്: കഴിഞ്ഞയാഴ്ച ദുബായില്‍ ഇറങ്ങിയ ഉടനെ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിലെ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അഗ്നിശമന ഉദ്യോഗസ്ഥന് ജാസേം അല്‍ ബെലൗഷിയുടെ റാസ് അല്‍ ഖൈമയിലുള്ള വീട്ടില്‍ ദുബായിലെ മുതിര്‍ന്ന ഭാരതീയ നയതന്ത്ര പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.
കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ അനുരാഗ് ഭൂഷനും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരനുമാണ് സന്ദര്‍ശനം നടത്തിയത്. എല്ലാ ഭാരതീയരുടെയും പേരില്‍ അറബിയിലുള്ള അനുശോചന സന്ദേശം ഭൂഷന് ബെലൗഷിയുടെ പിതാവായ ഈസ മൊഹമ്മദ് അല്‍ ബെലൗഷിയ്ക്ക് നല്കി. അറബി ഭാഷയിലുള്ള അനുശോചന സന്ദേശത്തില്‍ “നിരവധി ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജാസേം അല്‍ ബെലൗഷി മരണമടഞ്ഞത്. ഭാരതം അദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദേഹത്തിന്റെ കുടുംബത്തോട് നാമെല്ലാം കൃതജ്ഞത നിറഞ്ഞവരാണ്”.
നിരവധി ഭാരതീയ പ്രവാസികളും ക്രൈസ്തവ സഭ പ്രതിധികളും, പ്രത്യേകിച്ചു കേരളീയര്‍, ദു:ഖിക്കുന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. തങ്ങളുടെ നാട്ടുകാരുടെ ജീവന് രക്ഷിച്ച ജാസേം അല്‍ ബെലൗഷിയ്ക്ക് അവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അപകടത്തില്‍ നിന്നു 226 ഭാരതീയരുടെ ജീവനാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: