Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാലിക്കറ്റ് സര്‍വകലാശാലയില്‍ കാഴ്ചയില്ലാത്തവര്‍ക്ക് പൂന്തോപ്പും കാര്‍പോളജി ശേഖരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:22 am IST
in Malappuram

തേഞ്ഞിപ്പലം: ഭാരതത്തിലെ ആദ്യത്തെ പൂന്തോപ്പ് ‘ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്’ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വന്തം കണ്ണുകള്‍ മൂടികൊണ്ടാണ് സ്പീക്കറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തത്. ലോകത്തിന്റെ മനോഹരമായ കാഴ്ചകളത്രയും നഷ്ടമായവര്‍ അനുഭവിക്കുന്ന അതേ രീതിയില്‍, തൊട്ടും മണത്തും, വിവരങ്ങള്‍ കേട്ടും അനുഭവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയില്‍ ഉദ്ഘാടനം നടത്തിയത്. വിശ്ഷ്ടാതിഥികള്‍ക്കൊപ്പം കോഴിക്കോട് കൊളത്തറ വികലാംഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികളും, സര്‍വകലാശാലയിലെ കാഴ്ചയില്ലാത്ത ജീവനക്കാരും ഈ അപൂര്‍വമായ ചടങ്ങിന്റെ സാന്നിധ്യമായി. പരിസ്ഥിതി ഓഡിറ്റ്, ജനറല്‍ ഓഡിറ്റ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു. പരിസ്ഥിതി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറും ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പി.അബ്ദുല്‍ ഹമീദ് എംഎല്‍എയും ഏറ്റുവാങ്ങി. ഉണങ്ങിയ വിത്തുകളും പഴങ്ങളും ഉള്‍പ്പെടുന്ന കാര്‍പോളജി വിഭാഗത്തിന്റെ ഉദ്ഘാടനം പി.അബ്ദുല്‍ ഹമീദ് എംഎല്‍എ നിര്‍വഹിച്ചു.

മരുപ്രദേശങ്ങളില്‍ വളരുന്ന വിവിധ ഇനം കള്ളിച്ചെടികളുടെ ശേഖരം ഉള്‍പ്പെടുത്തി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ തോട്ടത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.

ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡനില്‍ മണമുള്ള ഇലകളോ, പൂക്കളോ ഉള്ള 65 ഇനം ചെടികള്‍, തുറസ്സായ സ്ഥലത്ത് ഉയര്‍ത്തിയ പ്ലാറ്റ് ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ചെടിയുടെയും പേരുകള്‍ സാധാരണ രീതിയിലും ബ്രെയിലിയിലും എഴുതിയിരിക്കുന്നു. കൂടാതെ നെയിം ബോര്‍ഡില്‍ പ്രത്യേക തരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സോണിക് ലേബലര്‍ എന്ന പേരിലുള്ള, പേനയുടെ ആകൃതിയിലുള്ള പ്രത്യേക ഉപകരണംകൊണ്ട് ഈ സ്റ്റിക്കറില്‍ സ്പര്‍ശിച്ചതോടെ ആ ചെടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിന്റെ സ്പീക്കറിലൂടെ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേട്ടു. ചെടിയുടെ പേര്, ശാസ്ത്ര നാമം, ഉപയോഗങ്ങള്‍ തുടങ്ങിയവയെല്ലാം റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്. മുള്ളുള്ളവയും ചൊറിച്ചില്‍ ഉണ്ടാക്കുന്നവയുമായ സസ്യയിനങ്ങള്‍ ഒഴിവാക്കിയാണ് ചെടികള്‍ തെരഞ്ഞെടുത്തിട്ടുള്ളത്.

നാരകം, ഞാവല്‍, ചിറ്റരത്ത, വയമ്പ്, ബിരിയാണിച്ചെടി, ചങ്ങലംപരണ്ട, ഏലം, ആടലോടകം, മധുരച്ചെടി, കോളച്ചെടി, ബ്രഹ്മി, കൃഷ്ണ തുളസി തുടങ്ങിയ ശേഖരത്തില്‍ ഉള്‍പ്പെടുന്ന ചെടികളെല്ലാം കാഴ്ചയില്ലാത്തവര്‍ ഏറെ കൗതുകത്തോടെ മനസ്സിലാക്കി.

സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ചുമതലയുള്ള പ്രൊഫ.എം.സാബു കാഴ്ചയില്ലാത്തവര്‍ക്കുള്ള പൂന്തോട്ടത്തെയും മറ്റ് സംവിധാനങ്ങളെയും കുറിച്ച് വിവരിച്ചു. യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ കെ.കെ.അബ്ദുല്‍ നാസിര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്റിക്കേറ്റ് അംഗം ഡോ.പി.ശിവദാസന്‍ പ്രസംഗിച്ചു. രജിസ്ട്രാര്‍ ഡോ.ടി.എ.അബുദ്ല്‍ മജീദ് സ്വാഗതവും ബോട്ടണി പഠനവകുപ്പ് മേധാവി പ്രൊഫ.ജോണ്‍.ഇ.തോപ്പില്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.