കോട്ടയം: കുമരകം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്‌ക്കായി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പൊതുതാല്‍പ്പര്യ ഹര്‍ജ്ജി ഉള്‍പ്പെടുത്താത്തതുമൂലമുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാഴാഴ്ച കൂടാനിരുന്ന പഞ്ചായത്ത് കമ്മിറ്റി അടിയന്തിരമായി മാറ്റിവച്ചു.
2016-17 ജനകീയാസൂത്രണ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി 20-ാം തീയതിയിലേക്ക് മാറ്റിവച്ചു. കുമരകം പഞ്ചായത്തിലെ എഴാംവാര്‍ഡില്‍ലുള്‍പ്പെട്ട കുമര്‍ത്തുശേരി-കളത്തില്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പഞ്ചായത്തിന്റെ തീരുമാന രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ മാറ്റിവച്ചത്. നൂറോളംപേര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്കും പഞ്ചായത്തിനും ജൂണ്‍മാസം നല്‍കിയെങ്കിലും ആ പരാതി ചര്‍ച്ചചെയ്യാതെ ഒഴിവാക്കി.
വീണ്ടും ജൂലൈന് പൊതുതാല്‍പ്പര്യ ഹര്‍ജ്ജിയായി പഞ്ചായത്ത് ഫ്രണ്ട് ആഫീസില്‍ കൊടുത്ത് 532-ാം ഫയല്‍ നമ്പരില്‍ രസീത് വാങ്ങി. തുടര്‍ന്ന് 18ന് കൂടിയ കമ്മിറ്റിയിലും ഈ പരാതി ഉള്‍ക്കൊള്ളിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്ക് 2ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്ന കമ്മിറ്റിയുടെ തീരുമാന രജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്തനാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായത്. തുടര്‍ന്ന് മെമ്പര്‍ സെക്രട്ടറിയോടേ തര്‍ക്കിക്കുകയും സെക്ഷന്‍ ക്ലാര്‍ക്കിനെതിരെ വിശദീകരണ നടപടിയെടുക്കാനും സെക്രട്ടറി ഉറപ്പ് നല്‍കി.
പഞ്ചായത്താഫീസില്‍ നോക്കിയെങ്കിലും പരാതി കിട്ടാത്ത അവസ്ഥയെ തുടര്‍ന്ന് കമ്മിറ്റി മാറ്റിവെക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രസിഡന്റിന്റെ പക്കല്‍നിന്നും പരാതി ലഭിച്ചു. ഇതാണ് കൂടുതല്‍ തര്‍ക്കത്തിലേക്ക് കലാശിച്ചത്. കുമരകം ചന്തക്കവലയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും നീക്കം ചെയ്യാനും ഓരോ വാര്‍ഡിലും സേവാഗ്രാം ഓഫീസ് തുടങ്ങാനുള്ള വിഷയമാണ് അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ച് 12-ാം വാര്‍ഡ് മെമ്പര്‍ വി.എന്‍.ജയകുമാര്‍ നല്‍കിയത്. ആഗസ്റ്റ് 4ന് 6013-ാം ഫയല്‍ നമ്പരായി നല്‍കിയ അജണ്ട തീരുമാന രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിത്താതെ മാറ്റിച്ച ഈ രണ്ടുകാര്യങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ടു മെമ്പര്‍മാരും പ്രസിഡന്റും സെക്രട്ടറിയുമായും തര്‍ക്കം ഉണ്ടാവുകയും കമ്മിറ്റി മാറ്റിവെക്കുകയുമായിരുന്നു. 23 അജണ്ടാവിഷയങ്ങള്‍, നാല് പ്രമേയം, 12 കത്തുകള്‍ എന്നിവയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉണ്ടായിരുന്നത്.
















