Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമ രാവണയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:11 pm IST
in Samskriti

ഞങ്ങളിരിക്കുമ്പോൾ അങ്ങെന്തിന് അടരാടണംഎന്ന് മഹോദരൻ പറഞ്ഞു.  മഹോദരൻ ചില്ലറക്കാരനായിരുന്നില്ല. വിഭീഷണൻ രാമന് പറഞ്ഞുകൊടുക്കുന്നത് ഇവന്റെ ഉപദേശങ്ങൾ മൂലമാണ്  ഈ വിഷമമൊക്കെയുണ്ടായത് എന്നാണ്. രാജ്യസഭയിൽ വിഭീഷണനെയും മഹോദരൻ അധിക്ഷേപിച്ചിരുന്നല്ലോ. എല്ലാ ഏകാധിപതിക്കും ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്നപോലെ ഒരു ഉപദേശകൻ ഉയണ്ടായിരിക്കും. മഹോദരനെ സുഗ്രീവൻ നേരിട്ടു. സുഗ്രീവൻ എറിഞ്ഞ കല്ലും മരവുമെല്ലാം അയാൾ എയ്തു വീഴ്‌ത്തി. സുഗ്രീവൻ ഒരു ഗദകൊണ്ടയാളുടെ കുതിരകളെ കൊന്നു. അയാളും താഴെയിറങ്ങി ഗദായുദ്ധം നടത്തി. പിന്നീട് വാൾപ്പയറ്റായി.

സുഗ്രീവന്റെ പോർച്ചട്ടയിൽ വാൾ കുടുങ്ങിയപ്പോൾ മഹോദരന്റെ തല സുഗ്രീവൻ വെട്ടി. മഹോദരൻ വീണതു കണ്ട് ദേവ ഗന്ധർവ യക്ഷ കിന്നരന്മാർ നൃത്തം ചവിട്ടി. രാക്ഷസസൈന്യം വേനൽക്കാലത്ത് തടാകത്തിലെ വെള്ളംപോലെ ചുരുങ്ങി. ഇതുകണ്ട് മഹാപാർശ്വൻ യുദ്ധ നേതൃത്വം ഏറ്റെടുത്തു. അംഗദൻ അയാളെ ഇടിച്ചുകൊന്നു. അതോടെ രാവണൻ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ലക്ഷ്മണനോട് ഏറ്റുമുട്ടി. ലക്ഷ്മണന്റെ അമ്പുകളും പടച്ചട്ടയും രാവണൻ ഏഴായിട്ട് കീറി. പിന്നെ ലക്ഷ്മണനെ ഒഴിവാക്കി രാമനോട് നേരിട്ട് എതിർക്കാൻ ചെന്നു.

രാവണന്റെ നേർമുന്നിൽ വന്നപ്പോൾ രാമൻ അയാളെ അധിക്ഷേപിച്ചു. ”ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീയെ അപഹരിച്ചിട്ടാണോ നീ വീരനായത്, മറ്റുള്ളവരുടെ ഭാര്യമാരെ തട്ടിയെടുത്താണോ നീ വീരനായത്? മരണത്തെ (സീതാരൂപത്തിൽ) തലയിലേറ്റിയിട്ടാണോ നീ വീരനായത്? സഹോദരന്റെ സമ്പത്തു തട്ടിയെടുത്താണോ (കുബേരന്റെ) നീ വീരനായത്?. ഇന്ന് നീ എന്റെ കൺമുന്നിൽ വന്നുപെട്ടിരിക്കുന്നു. സീതാപഹരണത്തിന്റെയും മറ്റു പാപങ്ങളുടെയും ശിക്ഷ ഇപ്പോൾ തരാം”.

എന്ന് ശ്രീരാമൻ  രാവണനെ വെല്ലുവിളിച്ചു. ”ഇന്ന് കാക്കയും കഴുകനും നിന്റെ ശരീരം കൊത്തിക്കീറും”. രണ്ടുപേരും ബാണവർഷം തുടങ്ങി. പൗരാണികകാലത്ത് ഇന്ദ്രൻ അസുരന്മാരോട് നടത്തിയ യുദ്ധം വർണനയിലൂടെമാത്രം.കേട്ടവർക്ക് അതിലും ഭയാനക യുദ്ധം കാണാനായി. രാവണൻ എന്നാൽ ലോകത്തെ കരയിപ്പിക്കുന്നവൻ. രാമനെന്നാൽ ലോകത്തെ ആഹ്ലാദിപ്പിക്കുന്നവൻ. രാവണൻ മുന്നേറുമ്പോൾ ലോകം കരയുകയും രാമൻ മുന്നേറുമ്പോൾ മൂന്നുലോകവും സന്തോഷിക്കുകയും ചെയ്യുന്നു.

അമ്പുകളാൽ ആകാശം ഇരുണ്ടതായി കാണപ്പെട്ടു. ഇതിനിടെ രാവണന്റെ കുതിരകളെ ലക്ഷ്മണൻ കൊന്നു. വിഭീഷണനും സഹോദരനോടേറ്റുമുട്ടി. വിഭീഷണനെ കൊല്ലാൻ വേൽ എടുത്തപ്പോൾ ലക്ഷ്മണൻ അമ്പുകളാൽ രാവണനെ കുത്തിക്കീറി. ഉടനെ രാവണൻ ലക്ഷ്മണന്റെനേരെ വേൽപ്രയോഗിച്ചു. വേലേറ്റ സൗമിത്രി ചേതനയറ്റു വീണു. ഇതുകണ്ട് ശ്രീരാമൻ നടുങ്ങി. രാമൻ രാവണനെയും നിലത്തുവീഴ്‌ത്തി. തന്റെ സ്വാമി മോഹാലസ്യപ്പെട്ടതുകണ്ട സാരഥി രാവണനെ തേരിൽവലിച്ചു കയറ്റി ലങ്കയിലേക്കുപോയി. ബോധം തെളിഞ്ഞ രാവണൻ ”നീയെന്ത് ചതിയാണ് ഈ കാണിച്ചത്. ഞാൻ ചെയ്ത ഉപകാരമെല്ലാം മറന്നോ”?  എന്നു ചോദിച്ചപ്പോൾ യഥാകാലം യഥായോഗ്യമായതു ചെയ്യുന്നവനാണ് ഉത്തമ സാരഥി എന്ന് അയാൾ ഉത്തരം പറഞ്ഞതുകേട്ടപ്പോൾ സന്തുഷ്ടനായ രാവണൻ യുദ്ധക്കളത്തിലേക്ക് മടങ്ങാൻ ആജ്ഞാപിച്ചു.

ശ്രീരാമൻ ലക്ഷ്മണന്റെ അവസ്ഥ കണ്ട് ഇനി യുദ്ധമൊന്നും വേണ്ട എന്നു പറയാൻ തുടങ്ങി. സുഷേണൻ എന്ന വൈദ്യനായ വാനരൻ ഹനുമാനോട് നാലു മരുന്നുകൾ കൊണ്ടുവരാൻ- വിശല്യകരണി, സാവർണ്യകരണി, സഞ്ജീവകരണി, സമധനി (അമ്പിന്റെ മുറിവുണക്കാൻ പൊള്ളലില്ലാതാക്കി പാടകറ്റാൻ, ബോധം തെളിക്കാൻ, എല്ലുപൊട്ടിയതു ചേർക്കാൻ എന്നീ ഗുണങ്ങൾ യഥാക്രമം ഇവയ്‌ക്കുണ്ട്)- വീണ്ടും അയച്ചു. ലക്ഷ്മണൻ ഇവ നസ്യം ചെയ്തപ്പോൾ എണീറ്റിരുന്നു. ഞാൻ യുദ്ധം നിർത്തിപ്പോയെനെ നീ എണീറ്റില്ലെങ്കിൽ എന്നുപറഞ്ഞ് രാമൻ ലക്ഷ്മണനെ മുകർന്നു. ലക്ഷ്മണനപ്പോൾ എന്നോടുള്ള സ്‌നേഹം അങ്ങയെ ദുർബലനാക്കരുത്. നിരവധി സത്യങ്ങൾ അങ്ങേയ്‌ക്ക് നിറവേറ്റാനായിട്ടുണ്ട് എന്നോർമ്മിപ്പിച്ചു. ഇന്ദ്രൻ രാമന്റെ അടുത്തേക്ക് തന്റെ ദിവ്യരഥം അയച്ചു. അതോടെ യുദ്ധം പിന്നെയും മുറുകി. തളർന്ന രാമന് അഗസ്ത്യനെത്തി ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. നിരന്തരം രാമന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്ന മഹർഷിയുടെ സ്വഭാവം ഒരു നല്ല ഉത്സാഹിയുടെതാണെന്ന് നമുക്ക് കാണാൻ കഴിയുന്നു.

ഇന്ദ്രനയച്ച കവചവും വില്ലും രാമനുതുണയായി. അയോദ്ധ്യയിൽനിന്നും അഗസ്ത്യൻ നൽകിയതുമായ ശസ്ത്രങ്ങൾ തീരാനായിരുന്നല്ലോ?  രാവണൻതിരിച്ചത്തിയപ്പോൾ ശ്രീരാമനും രാവണനും നേർക്കുനേർ ഏറ്റുമുട്ടി. മനോനുകൂലമായി മനോവേഗത്തോടെ രഥം ചലിപ്പിച്ചു. ദേവസാരഥിയും അസുരസാരഥിയും തമ്മിലുള്ള മത്സരംകൂടിയായി യുദ്ധം ഏതുവ്യസ്ഥയും നിലനിൽക്കുന്നത് അതിന്നനുകൂലമായി പ്രവർത്തിക്കുന്ന സമർത്ഥരായ പിന്നണി പ്രവർത്തകരിലൂടെയാണ്. അവരുള്ളിടത്തോളംകാലം ആവ്യവസ്ഥ വിജയകരമായി തുടരുന്നു.

രാവണൻ പുറപ്പെടുന്നതിനുമുമ്പ് മണ്‌ഡോദരിയോട് എന്തുചെയ്യണമെന്നുചോദിച്ചപ്പോൾ ‘ഇന്ദ്രജിത്ത് മരിച്ച ദിവസം മുതൽ ഞാനും മരിച്ചു. ഇനികീഴടങ്ങുന്നതിലും ഭേദം പൊരുതിമരിക്കുന്നതാണ്.   ഇതുവരെ ആരുപറഞ്ഞിട്ടും അങ്ങ് കേട്ടില്ലല്ലോ’ എന്നുത്തരം പറഞ്ഞു.  ‘ഇപ്പോഴും സീതയെ മടക്കിക്കൊടുക്കാനോ കീഴടങ്ങാനോഉള്ള ഉദ്ദേശ്യമൊന്നും ഇല്ല. വെറുതെ ചോദിച്ചുവെന്നുമാത്രം’. എന്നുമൊഴിഞ്ഞ് രാവണൻ പുറപ്പെട്ടു.

യുദ്ധം കണ്ടുനിന്നവരെല്ലാവരും രാമ രാവണയുദ്ധം താരതമ്യമില്ലാത്തത് എന്നു വാഴ്‌ത്തുന്നു.

ഇന്നത്തെ സുഭാഷിതം

 ഗഗനം ഗഗനാകാരം സാഗരം സാഗരോപമം

 രാമ രാവണയുദ്ധം രാമരാവണയുദ്ധോരിവ

ആകാശം ആകാശതുല്യം, സമുദ്രം സമുദ്രതുല്യം, രാമ രാവണയുദ്ധം രാമരാവണ യുദ്ധത്തിനുതുല്യം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.