Categories: Wayanad

അറസ്റ്റ് ചെയ്ത് ജയിലിലടച്ച കുട്ടിയെ മോചിപ്പിച്ചു

Published by

കല്‍പ്പറ്റ : സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്തയാളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചു. ഏട്ടാം തീയതി അര്‍ദ്ധരാത്രിയ്‌ക്ക് ശേഷമാണ് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരുദിവസം പൂര്‍ണ്ണമായും പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ കുട്ടിയെകുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍കേന്ദ്രം ഇടപെട്ടപ്പോള്‍ കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ച് ഒന്‍പതാം തീയതി അര്‍ദ്ധരാത്രിയോടെ കോടതിയില്‍ഹാജരാക്കുകയായിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. സ്റ്റേഷനില്‍ കുട്ടിയെ കണ്ടയാള്‍ കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ മാതാവിനെ കുട്ടിയെ അറസ്റ്റ് ചെയ്യുകയോ അത്തരത്തിലുള്ള ഒരുകേസോ ഇല്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്റ്റേഷനില്‍ നിന്നും ഇറക്കിവിടുകയും ചെയ്തതായും പരാതിയുണ്ട്.കാലത്ത് ചൈല്‍ഡ്‌ലൈന്‍ കേന്ദ്രത്തില്‍ നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയ്‌ക്ക് നിമയ സഹായം ലഭ്യമാക്കുകയും കുട്ടിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് കോടതിയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുകയാണുണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts