Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:17 pm IST
in Idukki

ഇടുക്കി: ചെറുതോണി ഡാം ഷട്ടര്‍ തുറന്നാല്‍ വെള്ളമെത്തുന്ന സ്ഥലമായി വൈദ്യൂതി ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് എല്ലാവിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വൈദ്യുതി ബോര്‍ഡ് മാക്‌സിമം ഫ്‌ളെഡ് ലെവല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ചെറുതോണി ടൗണിലെ പ്രദേശം, വാഴത്തോപ്പ് പഞ്ചായത്തിലെയും ജില്ലയിലെയും സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത്. ഇവിടങ്ങളില്‍ യാതൊരുവിധത്തിലുള്ള നിര്‍മാണങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30 പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നവരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. എഴുപതുകളുടെ തുടക്കത്തില്‍ നിര്‍മിച്ച ചെറുതോണി ഡാമിലെ സ്പില്‍വേകളിലൂടെ ഇതേവരെ രണ്ടുതവണയേ വെള്ളം ഒഴുക്കിവിട്ടിട്ടൂള്ളൂ എന്നതിനാല്‍ വെള്ളമെത്തുന്ന സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കുന്നതില്‍ അലസത ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചെന്നൈ, ബാംഗ്ലൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞയിടെ ഉണ്ടായ വെള്ളപ്പൊക്കം ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ശക്തമായ നടപടികളുമായി മുന്നോട്ടുപോയേ പറ്റൂ എന്നും ഉത്തരവില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരോധിത പ്രദേശത്ത് കൂടെക്കൂടെ പരിശോധന നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. ഇടുക്കി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ഗ്രാമ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് നിരോധിത മേഖലയിലെ നിലവിലുള്ള സ്ഥാപനങ്ങളുടെ പുനരധിവാസത്തിന് ജില്ലാ ടൗണ്‍ പ്ലാനര്‍ പദ്ധതി തയ്യാറാക്കും. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഇടുക്കി തഹസില്‍ദാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, പോലീസ്, റവന്യു, പി.ഡബ്ലുഡി, കെ.എസ്.ഇ.ബി വകുപ്പുകള്‍ എന്നിവ സംയുക്തമായി ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.