ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞത്- 400 ഗ്രാം
മയോനിസെ സോസ്- ഒരു കപ്പ്
തൈര് (വെള്ളം മാറ്റിയത്)-ഒരു കപ്പ്
മാതള നാരങ്ങാ അടർത്തിയെടുത്തത്- ഒരു കപ്പ്
ഉണക്കമുളക് ചെറുതായരിഞ്ഞത്- ഒരു ടീസ്പൂൺ
ഉപ്പ്- പാകത്തിന്
സലാഡ് ഓയിൽ- മൂന്ന് ടേ.സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഇടത്തരം വലുപ്പമുള്ള കഷ്ണങ്ങളാക്കി ഉപ്പുവിതറി പത്ത് മിനിറ്റ് വയ്‌ക്കുക. ഒരു ബൗളിലേക്കിത് പകർന്ന് മറ്റുചേരുവകളും ചേർത്തിളക്കി തണുപ്പിക്കുക. അടർത്തിയ മാതളനാരങ്ങാ വിതറി വിളമ്പുക.
ജൽ ജീര പോംഗ്രനേറ്റ്
ചേരുവകൾ
ഐസ് വാട്ടർ- ഒരു കപ്പ്
ജൽ ജീര പൗഡർ-
മൂന്ന് ടീ. സ്പൂൺ
നാരങ്ങാനീര്-
രണ്ട് ടീ.സ്പൂൺ
മാതളനാരങ്ങാ
അടർത്തിയെടുത്തത്-
മൂന്ന് ടീ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ജൽ ജീര പൗഡർ മൂന്ന് ടേ.സ്പൂൺ വെള്ളവുമായി ചേർക്കുക. ഇത് ഐസ് വാട്ടറുമായി യോജിപ്പിക്കുക. നാരങ്ങാ നീരും മാതളനാരങ്ങയും ചേർത്ത് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: