ചാവക്കാട്:മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാനും എസ്.എന്‍.ഡി.പി. യൂണിയന് നേതൃത്വത്തെ അപമാനിക്കാനും നീക്കങ്ങള്‍ നടക്കുന്നതായി ഗുരുവായൂര്‍ യൂണിയന് പ്രസിഡണ്ട് പി എസ് പ്രേമാനന്ദന് ആരോപിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ് എന്‍ ഡി പി മണത്തല ശാഖയുടെ 41ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാനും എസ്.എന്‍.ഡി.പി.
യൂണിയന് നേതൃത്വത്തെ അപമാനിക്കാനുമുള്ള നീക്കങ്ങള്‍ എന്തു വില കൊടുത്തും ചെറുക്കും. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് നിയമപരമായും,സംഘടനാപരമായും വേണ്ടിവന്നാല്‍ രാഷ്ട്രീയമായും നേരിടാന്‍ നേതൃത്വവും സംഘടനയും ശക്തമാണെന്നും പ്രേമാനന്ദന് പറഞ്ഞു.ഗുരുവായൂര്‍ യൂണിയന് ശ്രീ നാരായണ ധര്‍മ്മപഠന കേന്ദ്രം പ്രവര്‍ത്തകരെ ആദരിക്കല്‍ ,എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാര സമര്‍പ്പണവും , അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ വെച്ചു നടന്നു.
ശാഖാ പ്രസിഡണ്ട് പി പി പത്മനാഭന് അദ്ധ്യക്ഷനായി.എ എസ് വിജയന് സ്വാഗതവും ഡോ.മധുസൂദനന് നന്ദി പറഞ്ഞു.എം എ ചന്ദ്രന്, പി സി സുനില്‍ കുമാര്‍, സുശീല കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: