ചാലക്കുടി:ചാലക്കുടിയിലെ നിലവിലുള്ള മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നിടത്ത് ആധുനിക രീതിയിലുള്ള ഒരു മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുവാന്‍ നടപടിയായി.ഇതിന്റെ ഭാഗമായി പ്രൊജക്ട് തയ്യാറാക്കുന്നതിനായി തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ചു.
ഈ വര്‍ഷം തന്നെ പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുമാണ് ഉദ്യേശിക്കുന്നത്.നിലവിലുള്ള മാര്‍ക്കറ്റിലെ എല്‍ ആകൃതിയിലുള്ള കെട്ടിടം ഒഴിച്ച് ബാക്കിയുള്ള എല്ലാ കെട്ടിടങ്ങളും ഘട്ടം ഘട്ടമായി പൊളിച്ച് നീക്കുന്നതും അവിടെയുള്ള എല്ലാ കച്ചവടക്കാര്‍ക്കും പുതിയ മുറികള്‍ അനുവദിക്കും.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ യു.വി.മാര്ട്ടിന് പി.എം.ശ്രീധരന്,സീമ ജോജു,സുലേഖ ശങ്കരന്,ജീജന് മത്തായി, തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: