ചാലക്കുടി: ദേശീയപാതയില്‍ പോലീസ് വാഹന പരിശോധനക്കായി നിറുത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ മോട്ടോര്‍ ബൈക്കിടിച്ച് യൂവാവിന് ഗുരുതരമായി പരിക്കേറ്റു.കൊടകര ചെമ്പൂച്ചിറ ചെരാരുമേല് നന്ദനന്റെ മകന് വിബിന് ദാസിനാണ് (24)ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ പത്തരക്ക് പോട്ട പമ്പിള്ള കോളേജ് റോഡിന് സമീപത്തായി വാഹന പരിശോധനക്കിടയിലാണ് അപകടം .ഉടന്ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലക്ക് പരിക്കേറ്റ വിബിന് ദാസിനെ ഉച്ചയോടെ എറണാക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: