തിബ്ലിസി: ജോർജിയയിലെ മൃഗസ്നേഹികൾക്ക് ഇപ്പോൾ പറയാൻ കഴിയാത്ത വിധം സന്തോഷത്തിന്റെ നാളുകളാണ്. ലോകത്ത് അപൂർവ്വമായി കണ്ടു വരുന്ന വെള്ള സിംഹക്കുട്ടികൾ ജന്മമെടുത്തിരിക്കുന്നു എന്നതാണ് ഇവർക്ക് ഏറെ സന്തോഷം പകരുന്നത്.
ജോർജിയൻ തലസ്ഥാനമായ തിബ്ലിസിയിലെ പ്രശസ്ത മൃഗസംരക്ഷണ ശാലയിലാണ് സുന്ദരക്കുട്ടന്മാരായ മൂന്ന് സിംഹക്കുഞ്ഞുങ്ങൾ പിറവി എടുത്തത്. മൃഗശാലയിലെ സിംഹങ്ങളായ ക്ലിയോപാട്രക്കും സാമുവലിനും ജനിച്ചവരാണ് ഈ കുഞ്ഞുങ്ങൾ. 2015ൽ ഇവർക്കുണ്ടായ ആദ്യത്തെ കുഞ്ഞിനെ പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷമാണ് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായത്.
ഏറെ സങ്കീര്‍ണത നിറഞ്ഞതായിരുന്നു ക്ലിയോപാട്രയുടെ പ്രസവമെന്ന് മൃഗശാല ഡോക്ടർമാർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ശരീരവും മുടിയും നന്നേ വെളുത്തും കണ്ണ് ചെമ്പിച്ചുമുള്ള രീതിയിലാണ്. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ മൃഗശാലയിലെ സുരക്ഷിതമായ കൂട്ടിലേക്ക് മാറ്റി.
കുഞ്ഞുങ്ങളെ കാണാൻ മൃഗശാല അധികൃതർ ആരെയും തന്നെ സമ്മതിക്കുന്നില്ല. കുറച്ചുനാൾ വാസസ്ഥലവുമായി ഇണങ്ങിയതിനു ശേഷം ജനങ്ങൾക്ക് ഇവയെ കാണാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ അമ്മയോടൊപ്പം കളിച്ച് നടക്കുകയാണ് ഈ മിടുക്കന്മാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: