മലപ്പുറം: ജില്ലയിലെ അനാഥാലയങ്ങളില്‍ നിന്നും കുത്തിവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹിക നീതി വകുപ്പ് ശേഖരിക്കുന്നു. അനാഥാലയങ്ങളിലെ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍, ഭാഗികമായി എടുത്തവര്‍, തീരെ എടുക്കാത്തവര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന ഒന്നു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ വിവരങ്ങളാണ് പ്രത്യേക പ്രൊഫോമയില്‍ ശേഖരിക്കുന്നത്. ജില്ലയില്‍ 135 അനാഥാലയങ്ങളിലെയും വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ആരോഗ്യവകുപ്പിന് വിവരങ്ങള്‍ കൈമാറി കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിവരശേഖരണവുമായി എല്ലാ അനാഥാലയ അധികാരികളും സഹകരിക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: