ഏഴാംചിറ : കര്‍ഷകര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന സാധനങ്ങള്‍ മറിച്ചുവിറ്റ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാര തീയ ജനതാ പാര്‍ട്ടി ഏഴാംചിറ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മേപ്പാടി കൃഷി ഭവന് മൂന്നാംവാര്‍ഡില്‍ കര്‍ഷകര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന വേപ്പിന് പിണ്ണാക്ക്, ഡോളോമിറ്റ് തുടങ്ങിയ സാധനങ്ങള്‍ നാമമാത്രമായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ മറിച്ചുവില്‍ക്കുകയുമാണ് ചെയ്തത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്രോക്ലിനിക് അംഗങ്ങള്‍ എന്നിവരാണ് സംഭവത്തിന് നേതൃത്വം നല്‍കിയതെന്നും കര്‍ഷകരെ ചതിക്കുന്ന ഉദ്യോഗസ്ഥ-മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വിശ്വനാഥന് കളത്തിതറ അദ്ധ്യക്ഷത വഹിച്ചു. ഷിജു ചേരിപറമ്പില്‍, സി.ആര്.ഉണ്ണികൃഷ്ണന്, സി.പി.പ്രശാന്ത്, പി.കെ.പുഷ്പ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: