മീനങ്ങാടി : വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മീനങ്ങാടി-കാരച്ചാല്‍ റോഡിന് ശാപ മോക്ഷമായില്ല. പൂര്‍ണ്ണ തകര്‍ച്ചയിലായിട്ട് നാല് വര്‍ഷത്തോളമായി കാരാപ്പുഴയിലേക്കുള്ള വിനോദ സഞ്ചാരികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്നത് ഈ വഴി ആണ്. അന്വേഷിക്കുമ്പോഴെല്ലാം നിരവധി ഫണ്ടുകള്‍ പാസായിട്ടുണ്ട് എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും റോഡിന്റെ അവസ്ഥക്ക് മാറ്റം ഒന്നുമില്ല. അധികാരികള്‍ ഈ റോഡിനോട് കാണിക്കുന്ന അവഗണന അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നാട്ടുകാര്‍ പറയുന്നു. മീനങ്ങാടി-കാരച്ചാല്‍ റോഡിനോട് കാണി ക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: