കല്‍പ്പറ്റ : മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ടും വയനാട്ടിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഗൈനക്കോളജിസ്റ്റുകള്‍ക്ക് വിമുഖത. കലക്ടറേറ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ സിറ്റിംഗില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി അറിയിച്ചതാണ് ഇക്കാര്യം. ജില്ലയില്‍ ഡോക്ടര്‍മാരുടെ അനുവദിച്ച 201 തസ്തികകളാണുള്ളത്. ഇതില്‍ 152 എണ്ണത്തല്‍ നിയമനം നടത്തി. 49 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അനുവദിച്ച 75 തസ്തികകള്‍ 23 എണ്ണത്തില്‍ ആളില്ല. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിയമനം നടക്കുന്നില്ല. ഡി.എം.ഒ പറഞ്ഞു. മടക്കിമലയില്‍ വയനാട് മെഡിക്കല്‍ കോളേജും പേരിയയില്‍ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിവരുന്നതായി കമ്മീഷനെ കലക്ടര്‍ അറിയിച്ചു. വയനാട് പോലുള്ള പിന്നാക്ക ജില്ലകളില്‍ ഡോക്ടര്‍മാരുടെ നിയമനത്തിന് പ്രത്യേക സ്കീം രൂപപ്പെടുത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: