മു റ്റത്ത് വീഴുന്ന
ഓരോ മഴത്തുള്ളിയിലും
മനസ്സില്‍ ഓരോ
മഷിതണ്ടുകള്‍
കിളിര്‍ക്കുന്നുണ്ട്
ചളിതെറിച്ച
ഷര്‍ട്ടിനുള്ളില്‍
ഒളിപ്പിച്ചുവച്ച
പാതിമായ്ഞ്ഞ
അക്ഷരങ്ങളുടെ
ഇനിയും മായാത്ത
ഓര്‍മ്മകളുണ്ട്..
ഒരു പകലുതിരും മുമ്പേ
ഋതുമതിയായ
അധിനിവേശം
നെഞ്ചുപിളര്‍ത്തിയ
തെക്കന്‍ പുഴയുടെ
ആലസ്യമുണ്ട്
കര്ക്കടപേമാരിയില്
ഒരു വാഴിലക്കീറില്‍
പരസ്പരം
തോള് ചാരി നടന്ന
ഒരു ബാല്യത്തിന്റെ
പറയാനാവാത്ത
പ്രണയനോവുകളുണ്ട്
വെയില് മറഞ്ഞ
മുറ്റത്തെ
ഉണങ്ങാത്ത
നെന്മണികളെ നോക്കി
നെടുവീര്‍പ്പിടുന്ന
ഒരമ്മയുടെ കണ്ണീരിന്റെ
നനവുകളുണ്ട്
കുത്തിയൊഴുകുന്ന
മഴ വെള്ളത്തില്‍
കരകാണാതെ
ഒഴുകിപ്പൊയൊരു
കടലാസുതോണിയുടെ
അവശേഷിപ്പുകളുണ്ട്
മനസ്സിലൊക്കെയും
വയല്ക്കരയില്
മഴ കുളിരിന്റെ
സംഗീതം കേട്ടുറങ്ങിയ
ഒരു രാവിന്റെ
ഇരുള് വീഴുന്നുണ്ട്
ഒരു ചേമ്പിലക്കീറുമായി
ഒരു മഷിത്തണ്ട്
പറിക്കാന്‍
കടലാസു തോണിയായി
ഞാനൊരിക്കല്‍ കൂടി
മഴയിലേക്കിറങ്ങുന്നു
മഴയെന്നെ പുല്കട്ടെ
കണ്ണീര് മഴയാല്‍ ഞാനും
പ്രതികരിക്കാൻ ഇവിടെ എഴുതുക: