വളാഞ്ചേരി: കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും പടര്‍ന്നുപിടിച്ച കോളറയടക്കമുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് വീഴച്ചവരുത്തിയെന്ന് ബിജെപി കോട്ടക്കല്‍ മണ്ഡലം കമ്മറ്റി ആരോപിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മന്ത്രിയും കൂട്ടരും അവലോകന യോഗങ്ങള്‍ നടത്തിയതല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല.
കൃത്യമായി ശുദ്ധജലം ഉറപ്പുവരുത്താന്‍ പോലും സര്‍ക്കാരിനായില്ല. കോളറ ബാധിച്ച് മൂന്നിലധികം ആളുകള്‍ മരിച്ചിട്ടും ജില്ലക്കാരനായ മന്ത്രി തിരിഞ്ഞുനോക്കിയില്ല. ഇനിയും അധികൃതര്‍ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
വളാഞ്ചേരിയില്‍ നടന്ന സമ്പൂര് മണ്ഡലകമ്മറ്റി യോഗം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി കു.വെ.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ഗണേശന്, മണികണ്ഠന്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.കെ.ജയകുമാര്‍ സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: