പാവറട്ടി : പേനകം കിഴക്കേ കോള്‍പ്പടവില്‍ മോട്ടോര്‍പുര നിര്‍മ്മാണത്തിന്റെ മറവില്‍ ചതുപ്പുനിലം നികത്താനുള്ള ശ്രമം മുല്ലശേരി പഞ്ചായത്ത് അധകൃതര്‍ തടഞ്ഞു.
മോട്ടോര്‍ പുര നിര്‍മ്മിക്കുന്നതിന് പഞ്ചായത്തില്‍ നിന്നോ, വില്ലേജ് ഓഫിസില്‍ നിന്നോ, കൃഷി ഓഫീസില്‍ നിന്നോ അനുമതി നേടിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുള്ളുവേലികെട്ടി ടാര്‍പോളിന്‍ കൊണ്ട് മറച്ച് നാട്ടുകാരറിയാതെയാണ് നിലം നികത്താന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ തരിശുനിലങ്ങളില്‍ പോലും കൃഷിയിറക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് ഈ രീതിയിലുള്ള ശ്രമങ്ങള്‍ തടയുമെന്നും, നികത്തിയ മണ്ണ് ഉടന്‍ നീക്കം ചെയ്യാനും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: