അടിമാലി: കല്ലാര്‍കുട്ടി-പണിക്കന്‍കുടി റോഡില്‍ ഇഞ്ചപ്പതാലിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിട്ട് മാസങ്ങളാവുന്നു. പഞ്ചായത്ത് നിയോഗിച്ച മരംവെട്ട് തൊഴിലാളികള്‍ അശ്രദ്ധമായി മരം വെട്ടിയതിനെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന്. മാസങ്ങള്‍ പിന്നിടുമ്പോഴും കാഴ്‌ച്ചക്കാരായി നില്‍ക്കുകയാണ് കൊന്നത്തടി പഞ്ചായത്ത് അധികാരികള്‍. ഇഞ്ചപ്പതാലിലെ എല്‍ പി സ്‌കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. പ്രദേശ വാസികള്‍ നിരവധിതവണ പഞ്ചായത്ത് പ്രസിഡന്റിനോടും വാര്‍ഡ് മെമ്പര്‍മാരോടും പരാതിപ്പെട്ടിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. സമീപ പ്രദേശങ്ങളില്‍ നിന്ന് പഠനത്തിനെത്തുന്ന കുട്ടികള്‍ക്ക് മഴ നനയാതെ നില്‍ക്കുവാനുള്ള ഏക ആശ്രയമായിരുന്നു ഇത്. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















