സൂര്യൻ കിഴക്കുദിക്കുന്നു. നമ്മുടെ തലക്കുമുകളിലൂടെ സഞ്ചരിച്ച് പടിഞ്ഞാറസ്തമിക്കുന്നു. വാസ്തവത്തിൽ സൂര്യൻ ഉദിക്കുകയോ? ആകാശത്തിലൂടെ സഞ്ചരിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. ഒരേസ്ഥലത്ത് നിൽക്കുകയാണ്.
രാവിലേയും വൈകുന്നേരവും നമുക്ക് ചൂടുകുറവാണെന്ന് തോന്നുന്നു. യഥാർത്ഥത്തിൽ ചൂട് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എപ്പോഴും ഒരേപോലെ ചൂടും വെളിച്ചവും ഊർജ്ജവും നൽകിക്കൊണ്ട് തന്റെ സ്ഥാനത്ത് നിൽക്കുന്നു.
ശ്രീകൃഷ്ണ ഭഗവാൻ അതുപോലെത്തനെന്നെയാണ്. ദേവകി വസുദേവന്മാരുടെ മുന്നിൽ ചതുർഭുജനായിട്ടും യശോദയുടെ മടിയിൽ ദ്വിഭുജനായിട്ടും വൃന്ദാവനത്തിൽ വേണുഗാനലോലനായിട്ടും ഭാരതയുദ്ധാരംഭത്തിൽ ഗീതാചാര്യനായിട്ടും ഒരേപോലെ വിളങ്ങുന്നു. ഒരുമാറ്റവുമില്ലാതെ.
















