രാവണൻ വരംനേടി അഹങ്കാരത്താൽ ലോകം കീഴടക്കി നടക്കുന്ന ഭാവം. ദേവലോകം ഒന്നാക്രമിക്കുവാൻ തോന്നി പടയൊരുക്കി ഇന്ദ്രസവിധത്തിലെത്തി. താമസിയാതെ ഇന്ദ്രനും രാവണനുമായി ഏറ്റുമുട്ടൽ തുടങ്ങി.
ആയുദ്ധത്തിൽത്തന്നെ രാവണ പുത്രൻ മേഘനാദൻ ജയന്തനെ കടന്നാക്രമിച്ചു. ജയന്തൻ അസ്ത്രപ്രജ്ഞനായി നിലംപതിച്ചു. ശചിദേവിയുടെ അച്ഛൻ പുലാമാവ് ആരുമറിയാതെ ജയന്തനെ ആരുമറിയാതെ എടുത്ത് കടലിൽ ഒളിപ്പിച്ചു. ജയന്തൻ അപ്രത്യക്ഷമായതോടെ യുദ്ധത്തിന്റെ ഗതിതന്നെമാറി. ജയന്തൻ അതോടെ മരിച്ചെന്നു കരുതി ഇന്ദ്രൻ അതിശക്മായി രാവണനെ നേരിട്ടു.
തുടർന്നുള്ള യുദ്ധത്തിൽ മേഘനാദൻ ഇന്ദ്രനെ പിടിച്ചുകെട്ടി. അങ്ങനെ ഇന്ദ്രനേയും ദേവസ്തീകളേയും രാവണന്റെ തടവിൽ ഏറെക്കാലം പാർപ്പിച്ചു.
















