കോഴിക്കോട്: ജില്ലയില്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് ഓണത്തിന് മുമ്പ് കിട്ടാനുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുമെന്ന് ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് കോടിയോളം രൂപയാണ് കുടിശ്ശികയായിട്ടുള്ളത്. മാനേജിംഗ് ഡയറക്ടറുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പൈസ ലഭിക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍പോലും ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത്കൂടി വെള്ള വിതരണത്തെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പല പ്രവര്‍ത്തികളും ഒന്നിച്ചാക്കിയാണ് ടെണ്ടര്‍ വിളിക്കുന്നത്. ഇതുകാരണം ചെറുകിട കരാറുകാര്‍ക്ക് വ്യവസ്ഥ അനുസരിച്ച ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയില്ല. വലിയ കമ്പനികള്‍ ഇടത്തം കരാറുകാരെയും, തൊഴിലാളികളെയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. അതും കൃത്യമായി പണം നല്‍കാതെ ചൂഷണം ചെയ്യുന്ന അവസ്ഥാണുള്ളത്. ചെറുകിട കരാറുകാര്‍ക്ക് പ്രവര്‍ത്തിലഭിക്കന്ന വിധത്തില്‍ ടെണ്ടര്‍ വിളിക്കണമെന്നും, 15 ലക്ഷം വരെയുള്ള പ്രവൃത്തികള്‍ ഇ-ടെണ്ടറില്‍ നിന്ന് ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് പി.മോഹന്‍ദാസ്, സെക്രട്ടറി എസ്.ഐ. മധു, താലൂക്ക് സെക്രട്ടറി ഒ. മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















