നാദാപുരം: കല്ലാച്ചി പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വളയം കല്ലുനിരയിലെ അവിഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിലെ ഉത്തവാദികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 26ന് കോളേജിലെ കോണിപ്പടിയില്‍ വെച്ച് അന്യമതസ്ഥനായ സഹപാഠി അവിഷ്ണയുടെ ശരീരത്തില്‍ കയറിപ്പിടിച്ചിരുന്നു. ഈ സംഭവം കോളേജില്‍ എല്ലാവരും അറിഞ്ഞു കൊണ്ടുണ്ടായ മനോവിഷമം നിമിത്തമാണ് അവിഷ്ണ ആത്മഹത്യ ചെയ്തതെന്നും അമ്മ ചന്ദ്രി കഴിഞ്ഞ ദിവസം വളയം പോലീസില്‍ പരാതി നല്‍കിയിരുന്നു. പാരലല്‍ കോളേജുകള്‍ കേന്ദ്രമാക്കി ജിഹാദ് നടത്തുന്നതിന്റെ ഒടുവിലത്തെ ഇരയാണ് ഈ വിദ്യാര്‍ത്ഥിയെന്നും മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരെ പോലീസ്സ് നടപടി എടുക്കാത്ത പക്ഷം ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വളയം പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. യോഗത്തില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ ,സി ബാബു, എ.പി. കണാരന്‍, സി.എച്ച്. രജനീഷ് എന്നിവര്‍ സംസാരിച്ചു.
















