അങ്ങാടിപ്പുറം: പഞ്ചായത്തിന്റെ പ്രധാന കൃഷി മേഖലയായ വൈലോങ്ങര തോട്ടോപാടം ചിറയും-കിഴക്കേമുക്ക് ചിറയും തകര്‍ന്നതിനാല്‍ ഇത്തവണ കൃഷിയിറക്കുന്നില്ലെന്ന് കര്‍ഷകര്‍.
തോടരുവിയിലെ ചിറകളുടെ മതില് കെട്ടുകള്‍ നശിച്ചത് കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലാക്കി. ഏക്കറോളം വരുന്ന കൃഷിയിടമാണ് വൈലോങ്ങര പ്രദേശത്തുള്ളത്. നെല്‍കൃഷി പാടങ്ങളുടെ സമീപത്തെ ചിറകളില്‍ വെള്ളം കെട്ടി നിര്‍ത്തുവാന്‍ സാധിക്കാത്തതോടെ നെല്‍വയലുകളിലും ജലലഭ്യത പാടെ കുറഞ്ഞു.
നെല്‍കൃഷിക്കായി ഞാറു നടേണ്ട സമയമായിട്ടും കൃഷിയിടങ്ങളില്‍ കൃഷി ഇറക്കുവാന്‍ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. തോടരുവിയിലെ വെള്ളകെട്ടുകള്‍ തകര്‍ന്നത് പഞ്ചായത്തധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് ഹംസകുട്ടി എന്നയാള്‍ സ്വന്തം ചിലവില്‍ ചാക്കുപയോഗിച്ച് താല്‍ക്കാലിക ചിറകെട്ടിയുണ്ടാക്കിരുന്നു എന്നാല്‍ ഇത്തവണ തോടിന്റെ മതില് കെട്ട് തകര്‍ന്നതോടെ അതിനും സാധ്യമല്ലാതെയായി. ഇത്തവണ ഞങ്ങള്‍ കൃഷി ഇറക്കാന്‍ ഇനി എന്തു ചെയ്യണം എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: