കൊടുങ്ങല്ലൂര്‍: മദ്യത്തിനും കഞ്ചാവിനും അടിമകളായ സിപിഎം – ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡിലാണ് അക്രമം നടന്നത്. കര്‍ക്കടക വാവുബലിയിടാന്‍ പോയ ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ അസഭ്യം പറഞ്ഞാണ് അക്രമത്തിന് തുടക്കമിട്ടത്.
പിന്നീട് ചെഗ്വേര ക്ലബ്ബിന് മുന്നില്‍വെച്ച് ഭൂതംവീട്ടില്‍ കിരണ്‍, ഇലത്തിങ്കല്‍ ഇമ്മാനുവല്‍ എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു. രണ്ടുപേരെയും ഒകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ക്രിമിനല്‍സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കളിയാക്കാറുണ്ട്. നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി കൈപമംഗലം പ്രസിഡണ്ട് പി.എസ്.സുനില്‍കുമാര്‍, പി.ജി.വിശ്വനാഥന്‍, ശെല്‍വന്‍ മണക്കാട്ടുപടി, അനീഷ് മാടപ്പാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: