കൊല്ലം: മനുഷ്യജീവിതത്തിന്റെ താളാത്മകമായ കാലഘട്ടമാണ് കൗമാരമെന്ന് മുകേഷ് എംഎല്‍എ.
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഇഞ്ചവിളയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സില്‍ നടന്ന ദേശീയ കുമാരിസൗഹൃദ ദിനാചരണവും കൗമാരം പ്രശ്നങ്ങളും വെല്ലുവിളികളും എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റും ശരിയും തിരിച്ചറിയാനാകാത്ത കാലമാണ് കൗമാരം. ഈ പ്രായത്തില്‍ നേര്‍വഴിക്ക് നയിക്കാനും ഉപദേശിക്കാനും വളര്‍ത്താനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ടവര്‍ ഉണ്ടാകണം. മാതൃജന്യമായ വാത്സല്യവും കരുതലും സ്നേഹത്തില്‍ പൊതിഞ്ഞ ഉപദേശരൂപേണയുള്ള പെരുമാറ്റവും ഉണ്ടായാല്‍ എല്ലാ കുട്ടികളും നല്ലവരായി വളരുമെന്നും മുകേഷ് പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ബി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എഡിഎം: ഐ.അബ്ദുല്‍സലാം, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്.സബീന ബീഗം, കെ.ചന്ദ്രശേഖരന്‍പിള്ള, കെ.സത്യന്, അഡ്വ.ജൂലിയറ്റ് നെല്‍സണ്‍, പെരിനാട് തുളസി, സി.ജെ. ആന്റണി, പട്ടത്താനം സുനില്‍, എല്‍.കെ.ഷൈനി, പങ്കജാക്ഷന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: