വണ്ണപ്പുറം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തി. ഒടിയപാറ ശാന്തിമുക്ക് കപ്യാരുമലയില്‍ റെന്നി ജോണാണ് പുറമ്പോക്കില്‍ നിന്ന് മരം മുറിച്ച് കടത്തിയത്. റെന്നിയുടെ പേരില്‍ കാളിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും അഞ്ച് തേക്ക് മരവും പ്ലാവും, ആഞ്ഞിലിയും മാവും മുറിച്ചിട്ടുണ്ട്. ഏറെ ദിവസങ്ങളായി ഇവിടെ മരം മുറിക്കല്‍ തുടങ്ങിയിട്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് കേസ് എടുത്തത്. തേക്ക് മരങ്ങള്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: