ഗുരുവായൂര്‍: ഉറവിടമാലിന്യ സംസ്കരണ മാലിന്യം നഗരസഭയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പോട്ട് കമ്പോസ്റ്റ് യൂണിറ്റ് ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ രതിടീച്ചര്‍, സുരേഷ് വാര്യര്‍, ഷൈജല ദേവന്, ആര്.വി.അബ്ദുള്‍മജീദ്, സെക്രട്ടറി രഘുരാമന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ഓരോ കുടുംബത്തിനും പോട്ട് കമ്പോസ്റ്റ്, ഇനോകുലം, സ്പ്രെയര്‍ അടക്കം 800 രൂപക്ക് നല്‍കും. ഫഌറ്റുകളില്‍ നിന്നും കുടുംബശ്രീ വഴിയുള്ള ജൈവമാലിന്യശേഖരണം ഘട്ടംഘട്ടമായി അവസാനിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ കഴുകി സൂക്ഷിച്ച് മഞ്ജുളാല്‍ ഗ്രൗണ്ട്, പടിഞ്ഞാറെ നട ഗ്രൗണ്ട്, എയുപി സ്കൂളിന് മുന്‍വശം, മമ്മിയൂര്‍ ജംഗ്ഷന്, തൈക്കാട് ജംഗ്ഷന്, ആനക്കോട്ട എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെ എല്ലാപ്രവര്ത്തിദിവസങ്ങളിലും സ്വീകരിക്കും.
നഗരപ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പോട്ട് കമ്പോസ്റ്റ് നഗരസഭയില്‍ നിന്നും നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: