പുല്‍പ്പള്ളി: 25 സെന്റ് സ്ഥലവും, വലിയ കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി നശിക്കുന്നു. പുല്‍പ്പള്ളി-മാനന്തവാടി റോഡ് സൈഡില്‍ ആനപ്പാറ ഷെഡ്ഡില്‍ സ്ഥിതി ചെയ്യുന്ന ഖാദി ബോര്‍ഡിന്റെതായ സ്ഥലവും കെട്ടിടവുമാണ് കഴിഞ്ഞ 33 വര്‍ഷങ്ങളായി ആര്‍ക്കും വേണ്ടാതെ നശിക്കുന്നത്. 1983-ല്‍ പാറപ്പുറത്ത് കുഞ്ഞനന്തന് എന്ന വ്യക്തി നല്കിയ 25 സെന്റ് സ്ഥലത്താണ് 1984-ല്‍ മന്ത്രിയായിരുന്ന എം. കമലമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഖാദി ബോര്‍ഡിന്റെ കീഴില്‍ 50 ചര്‍ക്കകളില്‍ നൂല് നൂല്ക്കുന്നതിനുള്ള സംവിധാനത്തോടെ ആയിരുന്നു തുടക്കം. എറണാകുളം സ്വദേശി പ്രഭാകരന് എന്ന ഇന്‍സ്പെക്ടര്‍ക്കായിരുന്നു ചുമതലയുണ്ടായിരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തക സമിതിയുടെ ചെയര്മാന് പരേതനായ കൈനിക്കുടി മാത്യു വൈദ്യരായിരുന്നു കണ്‍വീനര്‍, ചാക്കോ മാളിയേക്കല്‍ രക്ഷാധികാരിയും, പി.കെ. കൃഷ്ണന് കൂടാതെ പ്രവര്‍ത്തക സമിതിയംഗങ്ങളുമുണ്ടായിരുന്നു. രണ്ടുവര്‍ഷക്കാലം പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 50-ഓളം യുവതികള്‍ ജോലിക്കെത്തിയിരുന്നു.
പഞ്ഞി ഉപയോഗിച്ച് നൂലുണ്ടാക്കുകയായിരുന്നു ജോലി. 50 മുതല്‍ 60 രൂപ വരെയായിരുന്നു ഇവരുടെ ദിവസ വേതനം. 1984-ല്‍ കുരുമുളക് ഉല്‍പ്പാദനം വര്‍ധിക്കുകയും വില കൂടുകയുമുണ്ടായപ്പോള് പുറം ജോലികാര്‍ക്ക് ദിവസവേതനം 100 രൂപയായി വര്‍ധിച്ചിരുന്നു. ഈ കൂലി വര്‍ധനവ് ലഭിക്കാതെയായതും, മേല്‍നോട്ടക്കാരനായ ഇന്‍സ്പെക്ടര്‍ പ്രഭാകരന്റെ താല്പ്പര്യകുറവും ക്രമേണ ഈ സ്ഥാപനം അടച്ചുപൂട്ടുന്നതിന് കാരണമാവുകയായിരുന്നു. എന്നാല്‍ അടച്ചുപൂട്ടപ്പെട്ടിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ സ്ഥലമോ കെട്ടിടമോ മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ഖാദി ബോര്‍ഡ് തയ്യാറാകുന്നുമില്ല. സ്ഥലപരിമിതി മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുന്ന പുല്‍പ്പള്ളിയില്‍ ഈ സ്ഥലം പാഴായി കിടക്കുന്നത് ഇവിടത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജില്ലാ വ്യവസായ കേന്ദ്രമോ, മറ്റു തൊഴില്‍ സംരഭകരോ അല്ലെങ്കില്‍ ഐ.ടി.ഐ, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവയ്ക്ക് ഉപയുക്തമാണ് ഈ സ്ഥലവും കെട്ടിടവും. സ്ഥലപരിമിതിമൂലം പുല്‍പ്പള്ളിയില്‍ അനുവദിക്കപ്പെട്ട ഫയര്സ്റ്റേഷനായിട്ടും ഈ സ്ഥലം ഏറ്റവും അനുയോജ്യമായിരുന്നു. അടിയന്തിരമായി ഈ സ്ഥലവും കെട്ടിടവും ജില്ലാ ഭരണകുടം ഏറ്റെടുക്കുകയും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണമെന്ന് പ്രദേശവാസിയും, പൊതുപ്രവര്‍ത്തകനുമായ വി.ആര്. സതീഷ് ആവശ്യപ്പെട്ടു. നാട്ടില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് മദ്യപിക്കാനും മറ്റുമായി ഈ സ്ഥലത്തെ എന്തിനിങ്ങനെ ഒഴിച്ചിട്ടിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചുറ്റുമതില്‍ കെട്ടിയെങ്കിലും ആര്‍ക്കും വേണ്ടാത്ത ഈ മുതല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവമെന്നും നാട്ടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: