വണ്ണപ്പുറം: തെക്കേച്ചിറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 5.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ക്ഷേത്രം മേല്‍ശാന്തി ചേര്‍ത്തല മദനപ്പന്‍ ശാന്തിയും ക്ഷേത്രം കമ്മറ്റി കണ്‍വീനര്‍ കെ വി പുന്നൂസ് എന്നിവര്‍ അറിയിച്ചു.
പുറപ്പുഴ: കേരള വെള്ളാള മഹാസഭ 45-ാം നമ്പര്‍ പുറപ്പുഴ ശ്രീദേവിവിലാസം ഉപസഭയുടെ ആഭിമുഖ്യത്തില്‍ രാവിലെ 6 മുതല്‍ തൊടുപുഴ താഴത്തുമഠം സുബ്രഹ്മണ്യ അയ്യരുടെ കാര്‍മ്മികത്വത്തില്‍ ഉപസഭാ മന്ദിരത്തില്‍ വച്ച് പിതൃതര്‍പ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഉടുമ്പന്നൂര്‍: ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ കര്‍ക്കിടക വാവുബലിതര്‍പ്പണം നടക്കും.
ഇളംദേശം: ചാത്തുണ്ണിക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിതര്‍പ്പണം രാവിലെ 6 മുതല്‍ 11 വരെ കോളപ്ര സജീവ് ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
തൊടുപുഴ: വെങ്ങല്ലൂര്‍ ചെറായിക്കല്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിയും മഹാവിഷ്ണു പൂജയും നടക്കും. വൈക്കം ബെന്നിശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.
കുമളി: അമരാവതി നൂലാംപാറ ശിവക്ഷേത്ര കടവില്‍ നാളെ നടക്കുന്ന പിതൃതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. രാവിലെ അഞ്ചു മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കും തുടക്കമാകും. ഒരേ സമയം 400 പേര്‍ക്ക് നൂലാംപാറ ശിവക്ഷേത്രകടവില് പിതൃതര്‍പ്പണം നടത്താനാകും. ചടങ്ങിന് നാലു തന്ത്രിമാര്‍ കാര്‍മികത്വം വഹിക്കും. പിതൃതര്‍പ്പണത്തിനെത്തുന്ന ഭക്തര്‍ക്ക് സൗജന്യ അന്നദാനവുമുണ്ടാകും. പതിനായിരത്തോളം പേര് നൂലാംപാറ ശിവക്ഷേത്രകടവില് പിതൃതര്പ്പണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: