ഇടുക്കി: കുമളിയില്‍ ഇന്നലെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ബന്ദിച്ചെടിക്കിടയില്‍ വളരുന്ന നിലയിലാണ് കുമളി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ചെടി കണ്ടെത്തിയത്. മൂന്ന് മാസം പ്രായം വരുന്ന കഞ്ചാവ് ചെടിക്ക് ഒരു മീറ്റര്‍ ഉയരമുണ്ട്. നീലച്ചടയന്‍ ഇനത്തില്‍പെട്ട ചെടി നട്ട് വളര്‍ത്തി വരുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള പറമ്പ് കാട് പിടിച്ച് കിടക്കുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് 6 മണിയോടെയാണ് സ്ഥലത്ത് സംഘം പരിശോധന നടത്തുന്നത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെ സുനില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടിച്ചത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികായണ്.
















