പൊലിവ് കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്പച്ചക്കറി കൃഷി തുടങ്ങി. ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ എം.വി.രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. കോണ്‍ഫറന്‍സ് ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പോളി ഹൗസിലാണ് കൃഷി ആരംഭിച്ചത്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. പയര്‍, വഴുതനങ്ങ, വെണ്ട, പച്ചമുളക്, കറിവേപ്പില എന്നിവയാണ് ആദ്യഘട്ടത്തില്‍ നട്ടത്.
കാട് മൂടിക്കിടന്ന സ്ഥലം ജില്ലാ മിഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി ശാസ്ത്രീയമായ രീതിയില്‍ മണ്ണൊരുക്കിയാണ് തൈകള്‍ നട്ടത്. കല്‍പ്പറ്റ നഗരസഭയിലെ ഗ്രാമം അയല്‍കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള നഴ്സറിയില്‍ നിന്നാണ് തൈകള്‍ ലഭ്യമാക്കിയത്. ജില്ലാ മിഷന് അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എന്‍. ശോഭ, കെ.എ.ഹാരിസ്, എന്‍. യു.എല്‍.എം പ്രോഗ്രാം മാനേജര്‍മാരായ ജോബ്, മുനീര്‍, ജില്ലാ മിഷന് ടീം ആംഗങ്ങളായ ഹുനൈസ്, ശ്രൂതിമോള്, സായ് കൃഷ്ണന്,നിഷ.എസ,്ഫിറോസ് ബാബു, സുഹൈല്‍, ഷീന, അഹമ്മദ് സബീര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: