ഏച്ചോം : ഏച്ചോത്ത് വില്ലേജ് ഓഫീസ് സ്ഥാപിക്കണമെന്ന് യോഗക്ഷേമ സഭ ഏച്ചോം ഉപസഭ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഏച്ചോം കേന്ദ്രീകരിച്ച് മുക്രാമൂല, കൈപ്പാട്ടുക്കുന്ന്, വിളമ്പുകണ്ടം തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടിവേണം അഞ്ചുകുന്നുള്ള വില്ലേജ് ഓഫീസില്‍ എത്തിച്ചേരുവാന്‍. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കുമായി നാട്ടുകാര്‍ക്ക് സഹായമായിരുന്ന പാറയ്ക്കലിലെ അക്ഷയകേന്ദ്രം അടച്ചുപൂട്ടിയിരിക്കുകയാണ്. അതിനാല്‍ നാട്ടുകാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗോവിന്ദന് എമ്പ്രാന്തിരി പുതിയില്ലം, ഈശ്വരന് എമ്പ്രാന്തിരി വാമല്ലൂര്, പ്രസാദ് പരിമംഗലം, വിഷ്ണു എമ്പ്രാന്തിരി, ഡി.കെ.കൃപ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: