കോഴിക്കോട്: വെസ്റ്റ് ഹില്‍ റെയില്‍വെ ഗുഡ്‌ഷെഡ്ഡിന്റെ ശോചനീയാവസ്ഥയും തൊഴിലില്ലായ്‌മയും പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. വെസ്റ്റ് ഹില്‍ ഗുഡ്‌ഷെഡ് ബിഎംഎസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംയുക്തമായാണ് നിവേദനം നല്‍കിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രനും ജില്ലാപ്രസിഡന്റി നൊപ്പം ഗുഡ്‌ഷെഡിലെത്തിയിരുന്നു.
ആയിരത്തോളം തൊഴിലാളികളാണ് നേരിട്ടും അല്ലാതെയും വെസ്റ്റ്ഹില്‍ ഗുഡ്‌ഷെഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ്ഹില്ലിലേക്ക് എത്തുന്ന സാധനങ്ങളുടെ അളവ് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് തൊഴിലാളികള്‍.
















