കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ ഈ വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി ആറാട്ടുപുഴ ക്ഷേത്രത്തിലെ ശാന്തിക്കാരനായ എറന്നൂര്മന ഇ.പി. ദാമോദരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കീഴ്ശാന്തിയായി ചിറ്റൂര്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനായ പി.എം. നാരായണന് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ ഓരോ മാസം ഇടവിട്ട് മേല്ശാന്തിയായയും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായും പ്രവര്‍ത്തിക്കും.
ഇവര്‍ ശാന്തി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. പുലിയന്നൂര്‍ തന്ത്രി വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. മാള അഷ്ടമിച്ചിറ പുതുപ്പള്ളി ഷാജിയുടെ മകള്‍ എട്ടുവയസുകാരി ്രേശയയാണ് നറുക്കെടുത്തത്.
കീഴ്ക്കാവ് ക്ഷേത്രത്തിലെ ശാന്തിയായി ശിവക്ഷേത്രത്തിലെ ബി.വി. ഗണേശനും ശിവക്ഷേത്രത്തില്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എം.കെ. സതീഷ് നമ്പൂതിരിയും ശാസ്താ ക്ഷേത്രത്തിലെ ശാന്തിയായി അഷ്ടമിച്ചിറ ക്ഷേത്രത്തിലെ ടി.പി. നാരായണന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
ഇവരും ഓരോ മാസം ഇടവിട്ട് കീഴ്ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിക്കാരായി പ്രവര്‍ത്തിക്കും.ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ആര്. ഹരിദാസ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, ചോറ്റാനിക്കര ദേവസ്വം അസി. കമ്മീഷണര്‍ ഇ.കെ. മനോജ്, ദേവസ്വം മാനേജര്‍ കെ. ബിജുകുമാര്‍, ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ കെ.പി. ഗോപിനാഥ്, കെ.ബി. വേണു എന്നിവരുടെ സാന്നിധ്യത്തില്‍ പന്തീരടിപൂജക്കുശേഷമായിരുന്നു നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: