വാടേരി : കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ആഗസ്ത് രണ്ടിനു വാടേരി ശിവ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തും. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ വള്ളിയൂര്‍ക്കാവ് കടവില്‍ ബലിതര്‍പ്പണം തുടങ്ങും. തിരുനെല്ലി ക്ഷേത്രത്തിലെ മുന്‍ വാധ്യാര് കുറിച്യന്‍മൂല നാരായണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
ബലിതര്‍പ്പണത്തിനുള്ള റസീറ്റുകളും ബലിസാധനങ്ങളും ക്ഷേത്രം കൗണ്ടറില്‍ മുന്‍കൂട്ടി ലഭിക്കും. കര്‍ക്കിടക വാവുദിനത്തില്‍ വള്ളിയൂര്‍ക്കാവ് കടവിനു സമീപവും ഇവ ലഭ്യമാക്കും. ഫോണ്‍: 04935 241405
മീനങ്ങാടി : എസ്എന്‍ഡിപി യോഗം മീനങ്ങാടി ശാഖയുടെ നേതൃത്വത്തില്‍ കര്‍ക്കിടക വാവു ബലി ആഗസ്റ്റ് രണ്ടിന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കും. ഗോപിനാഥ്, അനില്കുമരകം എന്നീ ശാന്തിമാര്‍ കാര്‍മ്മികത്വം വഹിക്കും. ബലി തര്‍പ്പണത്തിനായി പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര കടവില്‍ കടവില്‍ സ്ത്രീകള്‍ക്ക് അടക്കമുളളവര്‍ക്ക് വിപുലമായ സൗകര്യങ്ങല്‍ ഒരുക്കിയതായി ശാഖ ഭാരവാഹികള്‍ പറഞ്ഞു.
പനമരം: പനമരം കൈപ്പാട്ടുകുന്ന് ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണം ആഗസ്റ്റ് രണ്ടിന് രാവിലെ അഞ്ച് മണിക്ക് ഷാജി കോളേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങല്‍ക്ക് 9495122008
പ്രതികരിക്കാൻ ഇവിടെ എഴുതുക: